Tuesday, April 23, 2024
HomeIndiaനികുതി വെട്ടിച്ചാല്‍ കുടുങ്ങും സ്വര്‍ണവ്യാപാരികള്‍ തുറന്ന യുദ്ധത്തിന്

നികുതി വെട്ടിച്ചാല്‍ കുടുങ്ങും സ്വര്‍ണവ്യാപാരികള്‍ തുറന്ന യുദ്ധത്തിന്

സ്വര്‍ണാഭരണ വില്പന രംഗത്തു  നികുതി വെട്ടിച്ചാല്‍ പിടിക്കാന്‍ കരുക്കള്‍ നീക്കിസര്‍ക്കാര്‍.  സിസിടിവി കാമറ പോലും  ഉദ്യോഗസ്ഥര്‍ക്കു കണ്ടെത്താന്‍ പാകത്തിനു  തയാറാക്കാനുള്ള നീക്കമാണ് നടക്കുന്നത്. സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്‍പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്ടി രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കണം. നികുതി പരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ഇന്‍സന്റീവ് നല്‍കണം. വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത മുഖ്യമന്ത്രി യോഗത്തില്‍ ആരാഞ്ഞു.

മാത്യു തോമസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular