Saturday, April 27, 2024
HomeEditorialഡോ. തോമസ് എബ്രഹാം മുൻപേ നടന്ന വഴികാട്ടി, 'ഫാദർ ഓഫ് ദി കമ്യുണിറ്റി'

ഡോ. തോമസ് എബ്രഹാം മുൻപേ നടന്ന വഴികാട്ടി, ‘ഫാദർ ഓഫ് ദി കമ്യുണിറ്റി’

ആദ്യകാല കുടിയേറ്റക്കാർ പറയുന്ന ഒരു കഥയുണ്ട്. പോക്കറ്റിൽ 8 ഡോളറുമായാണ് തങ്ങൾ അമേരിക്കയിൽ വന്നതെന്ന്. പക്ഷെ ഡോ. തോമസ് എബ്രഹാമിന്റെ പോക്കറ്റിൽ 75 ഡോളർ ഉണ്ടായിരുന്നു.

വേറെയുമുണ്ട് വ്യത്യാസം. ഇന്നൊവേറ്റീവ് റിസർച്ച് ആൻഡ് പ്രൊഡക്ട്സ് പ്രസിഡന്റും ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിന്റെ ചെയർമാനുമായ  ഡോ. തോമസ് എബ്രഹാം കഴിഞ്ഞ അഞ്ച്  പതിറ്റാണ്ടായി അമേരിക്കയിലാണ് താമസമെങ്കിലും ഇപ്പോഴും ഇന്ത്യൻ പൗരനാണ്.    വേരുകളിൽ നിന്ന് വിട്ടകലാനോ സ്വന്തം അസ്തിത്വം മറന്നു  ജീവിക്കാനോ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല.

ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യ ഡേ  പരേഡ് ന്യു യോർക്കിൽ നടക്കുമ്പോൾ ഓർക്കുക അത്  സംഘടിപ്പിക്കുന്ന   ഫെഡറേഷൻ  ഓഫ് ഇന്ത്യൻ അസോസിയേഷന്റ സ്ഥാപക പ്രസിഡന്റായിരുന്നു അദ്ദേഹം. ഇരുനൂറോളം ഇന്ത്യൻ സംഘടനകൾ അംഗങ്ങളായ നാഷണൽ ഫെഡറേഷൻ  ഓഫ് ഇന്ത്യൻ അസോസിയേഷൻ (എൻ.എഫ്.ഐ.എ) സ്ഥാപക പ്രസിഡന്റുമായിരുന്നു.

“അന്ന്, അതായത് 1970 കളിൽ, വിദേശത്ത് യാത്ര ചെയ്യുന്ന എല്ലാവർക്കും  സർക്കാർ 8 ഡോളർ  നൽകിയിരുന്നു. എനിക്ക് കുറച്ച് കൂടുതൽ ഡോളറിന് അനുമതി ലഭിച്ചു. അതുമായി ജെ.എഫ്.കെയിൽ വിമാനമിറങ്ങിയപ്പോൾ  ടാക്സിക്കായി അതിൽ നിന്ന് പണം ചെലവഴിക്കാൻ എനിക്ക് തോന്നിയില്ല. അങ്ങനെ  ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനിലേക്കു ബസിലും  അവിടെ നിന്ന് സബ്‌വേ വഴി ടൈംസ് സ്‌ക്വയറിലേക്കും പിന്നെ കൊളംബിയ യൂണിവേഴ്സിറ്റിയിലേക്കും പോയി. കയ്യിൽ ഒരു സ്യൂട്ട്കേസ് മാത്രം,” അമേരിക്കയിലെ വിവിധ സംഘടനകളുടെ തുടക്കക്കാരനായ ഡോ. തോമസ് എബ്രഹാം   ആ ദിവസം ഓർത്തെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular