Thursday, April 25, 2024
HomeEuropeക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആണ്‍കുഞ്ഞ് മരിച്ചു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആണ്‍കുഞ്ഞ് മരിച്ചു

പ്രയാസമേറിയ ഈ സമയത്ത് ഞങ്ങള്‍ നിങ്ങളോട് സ്വകാര്യത ആവശ്യപ്പെടുന്നതായി ആരാധകരോടായി ക്രിസ്‌റ്റ്യാനോ പറഞ്ഞു

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആണ്‍കുഞ്ഞ് മരിച്ചു.

ഇരട്ടക്കുട്ടികളിലെ കുഞ്ഞ്, പ്രസവത്തിനിടെയാണ് മരിച്ചത്. ആണ്‍കുട്ടിയുടെ മരണത്തിനൊപ്പം ഭാര്യ ജോര്‍ജിന റോഡ്രിഗസ് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതായും ക്രിസ്റ്റ്യാനോ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

”ഞങ്ങളുടെ മകന്‍ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കള്‍ക്കും ഏറ്റവും വലിയ വേദന ഉണ്ടാക്കുന്നതാണിത്. ഞങ്ങളുടെ പെണ്‍കുട്ടിയുടെ ജനനമാണ് ഈ നിമിഷത്തില്‍ ജീവിക്കാനുള്ള ശക്തി പകരുന്നത്. ഡോക്‌ടര്‍മാരോടും നഴ്‌സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു.

ഈ നഷ്‌ടത്തില്‍ ഞങ്ങളെല്ലാവരും തകര്‍ന്നിരിക്കുകയാണ്. പ്രയാസമേറിയ ഈ സമയത്ത് ഞങ്ങള്‍ നിങ്ങളോട് സ്വകാര്യത ആവശ്യപ്പെടുന്നു. പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു. ഞങ്ങള്‍ എപ്പോഴും നിന്നോടൊപ്പമുണ്ട്” – ക്രിസ്റ്റ്യാനോ ഇങ്ങനെ ട്വീറ്റ് ചെയ്‌തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular