Thursday, April 25, 2024
HomeUSAകമല ഹാരിസിന് ഇന്ത്യൻ വംശജ ഉപദേഷ്ടാവ്

കമല ഹാരിസിന് ഇന്ത്യൻ വംശജ ഉപദേഷ്ടാവ്

യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രതിരോധ ഉപദേഷ്ടാവായി ഇന്ത്യൻ വംശജയായ ക്യാപ്റ്റൻ ശാന്തി സേഥി നിയമിതയായി.

എക്സിക്യൂട്ടീവ് സെക്രട്ടറി എന്ന പദവിയും സേഥിക്കു ഉണ്ടാവും. നേവി സെക്രട്ടറി കാർലോസ് ഡെൽ ടോറോയുടെ സീനിയർ മിലിറ്ററി അഡ്വൈസർ ആയിരുന്നു സേഥി.

നാവികസേനയിൽ 29 വര്ഷം നീണ്ട സേവനത്തിനിടയിൽ സേഥി യു എസ് എസ് ഡെക്കാറ്റൂർ എന്ന മിസൈൽ പ്രതിരോധ കപ്പലിന്റെ കമാൻഡർ ആയിരുന്നിട്ടുണ്ട്. 2011 ൽ അവരുടെ നേതൃത്വത്തിൽ കപ്പൽ ചൈനയിൽ പോയിരുന്നു.

സിക്സ്ത് ഫ്‌ലീറ്റിന്റെ ടാസ്ക് ഫോഴ്സ് 64ന്റെ കമാൻഡിങ്  ഓഫീസർ ആയിരുന്നു അവർ.

നെവാഡയിലെ റെനോയിൽ ജനിച്ചു വളർന്ന സേഥി അന്താരാഷ്ട്ര കാര്യങ്ങളിൽ ബിരുദമെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular