Saturday, April 20, 2024
HomeKeralaദിലീപിന് കനത്ത തിരിച്ചടി ; വധഗൂഢാലോചനാ കേസ് റദ്ദാക്കില്ല

ദിലീപിന് കനത്ത തിരിച്ചടി ; വധഗൂഢാലോചനാ കേസ് റദ്ദാക്കില്ല

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ഈ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസ് റദ്ദാക്കിയില്ലെങ്കില്‍ സിബിഐയ്ക്ക് വിടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം ഈ ആവശ്യവും കോടതി നിരാകരിച്ചു.

കേസിന്റെ മെറിറ്റിലേക്ക് കടക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി, കേസിലെ എഫ്‌ഐആര്‍ റദ്ദാക്കില്ലെന്നും വ്യക്തമാക്കി. ‘ഡിസ്മിസ്ഡ്’, റദ്ദാക്കുന്നു എന്ന ഒറ്റ വാക്കിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ദിലീപും സഹോദരന്‍ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റേതാണ് വിധി.

കേസില്‍ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നത്. അതിനാല്‍ അന്വേഷണം തുടരാന്‍ അനുവദിക്കരുത്. തുടരന്വേഷണം ആരംഭിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു. ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

ദിലീപും കൂട്ടരും പദ്മസരോവരം വീട്ടിലിരുന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോന നടത്തിയെന്നാണ് കേസ്. കേസിന്റെ മെറിറ്റിലേക്ക് കടക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി, കേസിലെ എഫ്‌ഐആര്‍ റദ്ദാക്കില്ലെന്നും വ്യക്തമാക്കി.

‘ഡിസ്മിസ്ഡ്’, റദ്ദാക്കുന്നു എന്ന ഒറ്റ വാക്കിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ദിലീപും സഹോദരന്‍ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റേതാണ് വിധി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular