Friday, April 19, 2024
HomeKeralaന്യൂനപക്ഷ വര്‍ഗ്ഗീയതയില്‍ ഇടത് നിലപാട് മാറുന്നോ ? ജയരാജനും ഗോവിന്ദനും പറയുന്നത്.

ന്യൂനപക്ഷ വര്‍ഗ്ഗീയതയില്‍ ഇടത് നിലപാട് മാറുന്നോ ? ജയരാജനും ഗോവിന്ദനും പറയുന്നത്.

ന്യൂനപക്ഷ വര്‍ഗ്ഗിയതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയും ഒരു പോലെ എതിര്‍ക്കപ്പെടണമെന്നതായിരുന്നു ഇതുവരെ ഇടത് നിലപാട് . എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ഈ നിലപാടില്‍ അല്‍പ്പം മാറ്റം വന്നിട്ടുണ്ടോ എന്ന സംശയമാണ് ഉയരുന്നത്.

പാലക്കാട്ട് ആര്‍എസ്എസ്-എസ്ഡിപിഐ പക പോക്കലില്‍ രണ്ട്  ജിവനുകള്‍ പൊലിഞ്ഞപ്പോള്‍ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയ മന്ത്രി എം.വി. ഗോവിന്ദന്‍ നിശിതമായി വിമര്‍ശിച്ചത് ഭൂരിപക്ഷ വര്‍ഗ്ഗിയതയെ ആണ് . എസ്ഡിപിഐയുടെ ന്യൂനപക്ഷ വര്‍ഗ്ഗിയതയെ ഒന്നു വിമര്‍ശിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല.

ഇതിന് പിന്നാലെയാണ് പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് വേണ്ട എന്നു തീര്‍ത്തു പറയാന്‍ തയ്യാറാകാതെ അത് തെരഞ്ഞെടുപ്പാകുമ്പോള്‍ പറയാം എന്നു പറഞ്ഞവസാനിപ്പിച്ചത്. മാത്രമല്ല മുസ്ലീം ലീഗിന്റെ കാര്യത്തിലും നിലപാട് മാറുകയാണ്.

കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറായാല്‍ ലീഗിനെ ഇടത് മുന്നണിയില്‍ എടുക്കുമെന്നായിരുന്നു ജയരാജന്റെ പ്രസ്താവന. ഇന്നലെ വരെ കോണ്‍ഗ്രസ് വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകൂടുന്നെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം.

ഇപ്പോള്‍ കോണ്‍ഗ്രസിനോട് സഹകരിക്കുന്നു എന്നതായി ലീഗിന്റെ കുറ്റം. കോഴിക്കോട് കടപ്പുറത്ത് നടന്ന് യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയവരോടുള്ള സ്‌നേഹം കാണുമ്പോള്‍ നിലപാട് മാറിയെന്ന് പറയാതെ വയ്യ. ബിജെപിയെ നേരിടാന്‍ ആരുമായും കൂട്ടുകൂടാം എന്ന നയത്തിന്‍രെ ഭാഗമാകാം പുതിയ നിലപാട് മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular