Tuesday, April 16, 2024
HomeUSAയുക്രൈനിലേക്കു ബഹുമത സമാധാന സംഘത്തിൽ ഇന്ത്യാക്കാരും

യുക്രൈനിലേക്കു ബഹുമത സമാധാന സംഘത്തിൽ ഇന്ത്യാക്കാരും

യുദ്ധം കൊണ്ട് ആഴത്തിൽ മുറിവേറ്റ യുക്രൈൻ സന്ദർശിക്കാനുള്ള ബഹുമത പ്രതിനിധി സംഘത്തിലേക്ക് ഫ്രാൻസിസ് മാർപാപ്പ, പാത്രിയർക്കീസ് ബർത്തലോമിയോ എന്നിവരെ കൂടി ക്ഷണിക്കാൻ തീരുമാനമായി. കാന്റർബറി മുൻ ആർച്ച്ബിഷപ് റൊവാൻ വില്യംസ് ക്ഷണം സ്വീകരിച്ചിട്ടുണ്ട്.

കിയവിലെ മേയറുടെ ക്ഷണം സ്വീകരിച്ചാണ് ഈ സമാധാന സംഘം സന്ദർശനം നടത്തുക.

സംഘാടകർ: Europe, A Patient Association (Warsaw, Poland) Members of Pax Christi International’s Catholic Nonviolence Initiative Media communication.

സാധാരണ ജനങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുക, അക്രമം കുറയ്ക്കുക, യുദ്ധത്തിന് അന്ത്യം കാണാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് മുന്നിലുള്ളതെന്നു സംഘനേതാക്കൾ പറയുന്നു.

റഷ്യൻ ബോംബിങ്ങും മറ്റു അക്രമങ്ങളും അവാനിപ്പിച്ചു കിട്ടാനും യുക്രൈനിലെ ജനതയ്ക്കു സമാധാനം ലഭിക്കാനുമുള്ള  പ്രാർഥനകൾ നടത്തും. യുദ്ധക്കെടുതി അനുഭവിക്കുന്ന ജനതയുടെ വേദനകൾക്ക് ചെവി കൊടുക്കും.

ഭക്ഷണവും മരുന്നും എത്തിക്കുന്ന ദൗത്യവും സംഘത്തിനുണ്ട്. ഇതൊരു രാഷ്ട്രീയ സംഘമല്ല.

പിന്നാലെ ഇത്തരം സംഘങ്ങളുടെ തരംഗം തന്നെ ഉണ്ടാവുമെന്നും മാനുഷിക സഹായങ്ങളും ഫലപ്രദമായ നയതന്ത്ര നീക്കങ്ങളും പ്രതീക്ഷിക്കാമെന്നും കരുതുന്നു.

ഉന്നത മത നേതാക്കളുടെ സാന്നിധ്യം ഉറപ്പായാലുടൻ വാഴ്സോയിൽ നിന്ന് കിയവിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കും. പങ്കെടുക്കുന്നവരുടെ പട്ടിക യുക്രൈൻ സർക്കാരിനു നൽകിയിട്ടുണ്ട്.

യുക്രൈനിലെ മത നേതാക്കളുടെ നിർദേശങ്ങൾ അനുസരിച്ചാവും സന്ദർശനം. വിവാദങ്ങൾ പ്രതീക്ഷിക്കുന്നില്ല.

സമാധാനത്തിനു വേണ്ടിയുള്ള പ്രാർഥനകൾ നടത്തും. സംഘം ഒന്നോ രണ്ടോ മൂന്നോ ദിവസം അവിടെ ചെലവഴിക്കും.

യുദ്ധം യുക്രൈനും റഷ്യയ്ക്കും ലോകത്തിനു തന്നെയും ദുരന്തമാണ്. നഗരങ്ങൾ നശിപ്പിക്കുന്നത് നിർത്തണം. ജനങ്ങളെ ജീവിക്കാൻ  അനുവദിക്കണം.

പട്ടിണി അവസാനിക്കട്ടെ. സംസ്‌കാരവും സമൂഹവും യുദ്ധം കൊണ്ട് നശിക്കാതിരിക്കട്ടെ.

ഞായറാഴ്ച്ച വത്തിക്കാനിൽ, നിരർത്ഥമായ യുദ്ധം അവസാനിപ്പിച്ച് യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഫ്രാൻസിസ് മാർപാപ്പ തന്റെ ഈസ്റ്റർ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

ബഹുമത സംഘത്തിൽ ക്രിസ്ത്യൻ, യഹൂദ, മുസ്ലിം, ഹിന്ദു മത നേതാക്കൾ ഉൾപ്പെടെ വിശാലമായ പ്രതിനിധ്യമുണ്ട്.  പങ്കെടുക്കുന്നവരിൽ ഇവരുമുണ്ട്: ഫാദർ ജോസഫ് വർഗീസ് (സിറിയൻ ഓർത്തഡോൿസ്   സഭ), സുനിത വിശ്വനാഥ് (ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്സ്). ഇന്ത്യയിൽ നിന്നും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും കൂടുതൽ മത നേതാക്കളെ ഉൾപെടുത്താൻ ശ്രമമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular