Friday, April 19, 2024
HomeKeralaകേരളത്തില്‍ നടക്കുന്നത് നര്‍ക്കോട്ടിക് ജിഹാദും ലൗ ജിഹാദുമാണെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍

കേരളത്തില്‍ നടക്കുന്നത് നര്‍ക്കോട്ടിക് ജിഹാദും ലൗ ജിഹാദുമാണെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍

കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദും ലൗ ജിഹാദും നടക്കുന്നുണ്ടെന്ന് തുറന്നടിച്ച് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍. ഇളംപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൗ ജിഹാദ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദും ലൗ ജിഹാദും നടക്കുന്നുണ്ടെന്ന് തുറന്നടിച്ച് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍. ഇളംപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൗ ജിഹാദ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിംങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം ഇതര മതസ്ഥരായ യുവതികള്‍ ഐഎസ് ക്യാമ്പില്‍ എങ്ങനെ എത്തിപ്പെട്ടു എന്നു പരിശോധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ലവ് ജിഹാദിനൊപ്പം നര്‍ക്കാട്ടിക് ജിഹാദും ഉണ്ട്. കത്തോലിക്കാ യുവാക്കളെ മയക്കുമരുന്നിനടിമകളാക്കുനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിലാണ് ഇത്തരം നീക്കം നടക്കുന്നതെനന്നും ലവ് ജിഹാദ് ഇല്ലെന്ന് പറയുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ പറഞ്ഞു. മുസ്ലീം താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പല തരത്തില്‍ ശ്രമം നടക്കുന്നുണ്ടെന്നും ഹലാല്‍ വിവാദം ഇതിന്റെ ഭാഗമാണെന്നും കത്തോലിക്കാ കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular