Saturday, April 20, 2024
HomeUSAപെലെയെ മറികടന്ന് മെസ്സി; കൂടുതൽ ഗോളുകൾ നേടുന്ന ലാറ്റിനമേരിക്കൻ താരം

പെലെയെ മറികടന്ന് മെസ്സി; കൂടുതൽ ഗോളുകൾ നേടുന്ന ലാറ്റിനമേരിക്കൻ താരം

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയക്കെതിരെ ഗോളുകൾ അടിച്ച് കൂട്ടിയതോടെയാണ് ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസ്സിക്ക് സ്വന്തമായത്. ഫുട്ബോള്‍ ഇതിഹാസമായ പെലെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് മെസ്സി തകർത്തത്.

ഫുട്‍ബോൾ കളത്തിലെ റെക്കോർഡുകൾ പലതും പേരിലാക്കിയ അർജന്റീനയുടെ സൂപ്പർ താരം മെസ്സി ഇതാ വീണ്ടുമൊരു റെക്കോർഡ് നേട്ടം കൂടി പേരിലാക്കിയിരിക്കുന്നു. അന്താരാഷ്ട്ര ഫുട്ബാളിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തം പേരിലാക്കിയത്.

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയക്കെതിരെ ഗോളുകൾ അടിച്ച് കൂട്ടിയതോടെയാണ് ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസ്സിക്ക് സ്വന്തമായത്. ഫുട്ബോള്‍ ഇതിഹാസമായ പെലെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് മെസ്സി തകർത്തത്. 77 ഗോളുകളായിരുന്നു പെലെ നേടിയിരുന്നത്.

ബൊളീവിയക്കെതിരായ മത്സരത്തിന് മുൻപ് മെസ്സി പെലെയുടെ റെക്കോർഡിന് ഒരു ഗോൾ പിന്നിലായിരുന്നു. മത്സരത്തിൽ ആദ്യ ഗോൾ നേടിയ മെസ്സി ഇതിഹാസ താരത്തിന്റെ റെക്കോർഡ് ഒപ്പമെത്തുകയും പിന്നീട് ഹാട്രിക് തികച്ച് റെക്കോർഡ് സ്വന്തം പേരിലാക്കുകയും ചെയ്യുകയായിരുന്നു.

മെസ്സി റെക്കോർഡ് നേട്ടം സ്വന്തമാക്കിയ മത്സരത്തിൽ ബൊളീവിയക്കെതിരെ അർജന്റീനയുടെ ജയം ആധികാരികമായിരുന്നു. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. മെസ്സിയുടെ ഹാട്രിക്കാണ് അർജന്റീനയുടെ ലോകകപ്പ് യോഗ്യതയിലേക്കുള്ള യാത്ര വീണ്ടും അനായാസമാക്കിയത്. 14, 64, 88 മിനിറ്റുകളിലായിരുന്നു അർജന്റീനയുടെ വിജയമുറപ്പിച്ച ഗോളുകൾ മെസ്സിയുടെ ബൂട്ടിൽ നിന്നും പിറന്നത്. അര്‍ജന്‍റീന ജഴ്സിയില്‍ ഇത് ഏഴാം തവണയാണ് മെസി ഹാട്രിക് സ്വന്തമാക്കുന്നത്. മെസ്സിയുടെ ഹാട്രിക് പ്രകടനത്തിൽ അർജന്റീന മിന്നിയപ്പോൾ ബൊളീവിയൻ താരങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular