Wednesday, April 24, 2024
HomeCinemaജീവിതത്തിലും മാസ് ആയി സുരേഷ് ഗോപി; വീണ്ടും വാക്കുപാലിച്ചു, ഒറ്റക്കൊമ്ബന് കിട്ടിയ രണ്ട് ലക്ഷവും അര്‍ഹമായ...

ജീവിതത്തിലും മാസ് ആയി സുരേഷ് ഗോപി; വീണ്ടും വാക്കുപാലിച്ചു, ഒറ്റക്കൊമ്ബന് കിട്ടിയ രണ്ട് ലക്ഷവും അര്‍ഹമായ കരങ്ങളിലേയ്ക്ക്

കഷ്‌ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതില്‍ എപ്പോഴും മുന്‍പന്തിയിലാണ് നടന്‍ സുരേഷ് ഗോപി. കൊടുക്കുന്ന വാക്ക് കൃത്യമായി താരം പാലിക്കാറുണ്ട്.

ഇപ്പോഴിതാ പറഞ്ഞ വാക്ക് വീണ്ടും പാലിച്ചിരിയ്‌ക്കുകയാണ് സുരേഷ് ഗോപി. കേരളത്തിലെ മിമിക്രി കലാകാരന്മാര്‍ക്ക് ധനസഹായം നല്‍കാമെന്ന വാഗ്‌ദാനമാണ് നടന്‍ പാലിച്ചത്.

ഒരു ടെലിവിഷന്‍ ഷോയ്‌ക്കിടെയാണ് കൊവിഡ് പ്രതിസന്ധിക്കിടയില്‍ കഷ്‌ടപ്പെടുന്ന മിമിക്രി കലാകാരന്മാരെ സഹായിക്കുന്നതിനായി തന്റെ ഓരോ സിനിമയുടെയും പ്രതിഫലത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് താരം പറഞ്ഞത്.

നേരത്തെ 2021 ലും മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് താരം രണ്ട് ലക്ഷം നല്‍കിയിരുന്നു. നടന്‍ രമേഷ് പിഷാരടിയായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇത്തവണ ‘ഒറ്റക്കൊമ്ബന്‍’ എന്ന സിനിമയ്ക്ക് ലഭിച്ച അഡ്വാന്‍സ് തുകയില്‍ നിന്നാണ് സുരേഷ് ഗോപി രണ്ടു ലക്ഷം രൂപ ധനസഹായമായി നല്‍കാനൊരുങ്ങുന്നത്. ഒറ്റക്കൊമ്ബന് ലഭിച്ച അഡ്വാന്‍സില്‍ നിന്നും രണ്ടുലക്ഷം ഇന്ന് തന്നെ മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് നല്‍കുമെന്ന് താരം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന യഥാര്‍ത്ഥ കഥാപാത്രത്തെ ആസ്‌പദമാക്കിയുള്ളതാണ് ഒറ്റക്കൊമ്ബന്‍. നിലവില്‍ ചില നിയമപ്രശനങ്ങള്‍ ചിത്രം നേരിടുന്നുണ്ട്. കഥയിലെ സാമ്യത ആരോപിച്ച്‌ പൃഥ്വിരാജ് നായകനായെത്തുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിന്റെ പരാതിയിന്മേല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഒറ്റക്കൊമ്ബന്‍ കേസില്‍ കുടുങ്ങിക്കിടക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular