Wednesday, April 24, 2024
HomeEditorialഷേക്സ്പിയറുടെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തിൽ ആരാധകപ്രവാഹം

ഷേക്സ്പിയറുടെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തിൽ ആരാധകപ്രവാഹം

ലണ്ടൻ, ഏപ്രിൽ 24 :  വില്യം ഷേക്‌സ്‌പിയറിന്റെ 458-ാം ജന്മവാർഷികം ആഘോഷിക്കാൻ അദ്ദേഹത്തിന്റെ ജന്മനാടായ സ്‌ട്രാറ്റ്‌ഫോർഡ്-ഓൺ-അവോണിൽ ആയിരത്തിലധികം ആളുകൾ ഒത്തുകൂടി.

പ്രാദേശിക പ്രൈമറി, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെയും സിവിൽ ഗ്രൂപ്പുകളുടെയും പരേഡോടുകൂടിയ ആഘോഷം ശനിയാഴ്ച   ആരംഭിച്ചു.
കോവിഡ് കാരണം 2020-ൽ ആഘോഷങ്ങൾ റദ്ദാക്കിയിരുന്നെങ്കിലും 2021-ൽ ഓൺലൈനായി ആഘോഷം നടത്തിയിരുന്നു.

1564 ഏപ്രിലിലാണ് ഷേക്സ്പിയർ ജനിച്ചത്. അദ്ദേഹത്തിന്റെ ജനനത്തീയതി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ബ്രിട്ടനിൽ ഏപ്രിൽ 23-നാണ് ആഘോഷിക്കപ്പെടുന്നത്.
ലോക പുസ്തകദിനം, പകർപ്പവകാശ ദിനം എന്നിങ്ങനെയും ഈ ദിവസം ആചരിക്കപ്പെടുന്നു.

ഏപ്രിൽ 23 ന് തന്നെയാണ് ഷേക്സ്പിയറിന്റെയും സ്പാനിഷ് എഴുത്തുകാരനായ മിഗ്വൽ ഡി സെർവാന്റസിന്റെയും ചരമവാർഷികവും.

ഷേക്സ്പിയർ, സെർവാന്റസ് തുടങ്ങിയ മഹാരഥന്മാരുടെ പുസ്തകങ്ങൾ വായിച്ചും അവർ രചിച്ച നാടകങ്ങളുടെ അവതരണം ആസ്വദിച്ചും ലോക പുസ്തക ദിനം ആചരിക്കുന്നത് ഉചിതമാണെന്ന് ഷേക്സ്പിയർ ബർത്ത്‌പ്ലേസ് ട്രസ്റ്റിന്റെ റിസർച്ച് ഹെഡ് പോൾ എഡ്മണ്ട്സൺ പറഞ്ഞു.

ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനു പുറമേ, സന്ദർശകർ ടൗണിലെ ലൈബ്രറിയിലിരുന്ന് വായനയുടെ സുഖവും ആസ്വദിച്ചു. ലൈബ്രറിക്ക് ചുറ്റുമുള്ള ഷേക്സ്പിയറിനെക്കുറിച്ചുള്ള വിവരങ്ങളും വായനക്കാർക്ക് ഹരം പകർന്നു.

ഷേക്സ്പിയറിന്റെ പുസ്തകങ്ങളുടെ വിൽപ്പന ശനിയാഴ്ച വർധിച്ചതായി റിപ്പോർട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular