Thursday, March 28, 2024
HomeCinemaബഷീറിന്റെ 'ഭാര്‍ഗ്ഗവീനിലയം' ആഷിഖ് അബുവിന്റെ 'നീലവെളിച്ചം' ആവുന്നു

ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ ആഷിഖ് അബുവിന്റെ ‘നീലവെളിച്ചം’ ആവുന്നു

സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം തലശേരി, പിണറായിയില്‍ ആരംഭിച്ചു.

ടൊവിനൊ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, രാജഷ് മാധവന്‍, ഉമ കെ.പി., പൂജാ മോഹന്‍രാജ്, ദേവകി ഭാഗി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ഒ.പി.എം സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘നീല വെളിച്ചം’ എന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മത്തില്‍, പിന്നണിപ്രവര്‍ത്തകരോടൊപ്പം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, എം.വി. ജയരാജന്‍, കെ.കെ. ഷൈലജ ടീച്ചര്‍, കിന്‍ഫ്ര റീജ്യണല്‍ മാനേജര്‍ മുരളി കൃഷ്ണന്‍ തുടങ്ങിയ പ്രമുഖരും സന്നിഹിതരായിരുന്നു.

1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്ററുറെ സംവിധാനത്തില്‍ മധു, പ്രേം നസീര്‍, വിജയ നിര്‍മ്മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനഃരാവിഷ്കാരമാണ് ‘നീലവെളിച്ചം’. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular