Friday, April 19, 2024
HomeKeralaകോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും; ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍

കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും; ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍

ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചു

തിരുവനന്തപുരം: ഒക്ടോബര്‍ നാല് മുതല്‍ സംസ്ഥാനത്ത് അവസാന വര്‍ഷ കോളേജ് വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍. നിലവില്‍ സിഎഫ്എല്‍ടിസികളും ക്വാറന്റൈന്‍ കേന്ദ്രങ്ങളുമായി പ്രവര്‍ത്തിക്കുന്ന കോളേജുകള്‍, ഹോസ്റ്റലുകള്‍ എന്നിവ പ്രവര്‍ത്തന സജ്ജമാക്കും.

ക്ലാസ് മുറികള്‍ അണുവിമുക്തമാക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും, പിടിഎയുടേയും സഹായം തേടും. ക്ലാസുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി കോവിഡ് ജാഗ്രതാ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കണമെന്ന് തീരുമാനമെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സ്പെഷ്യല്‍ വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കും. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് ഉറപ്പാക്കും. ഒരു ഡോസ് വാക്സിനെങ്കിലും ലഭിക്കാത്ത കുട്ടികളുടെ പട്ടിക തയാറാക്കി സ്ഥാപന മേധാവികള്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്നും മന്ത്രി നിര്‍ദേശിച്ചു..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular