Friday, March 29, 2024
HomeCinemaനിമിഷ അസാധ്യം, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ അടിപൊളി ചിത്രം: കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍

നിമിഷ അസാധ്യം, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ അടിപൊളി ചിത്രം: കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍

നിമിഷ സജയന്‍ – സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’.

ചിത്രത്തിലെ നിമിഷയുടെ അഭിനയത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് വിവേക്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെയും നിമിഷയുടെ പ്രകടനത്തെയും പുകഴ്ത്തുകയാണ് വിവേക്. നിമിഷ അസാധ്യമായി ചെയ്തുവെന്നും, നല്ല കഴിവുള്ള നടിയാണെന്നും വിവേക് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

‘മലയാള സിനിമകള്‍ കാണാറുണ്ട്. മാലിക് കണ്ടു. പക്ഷെ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ആണ്. ആ സിനിമ അടിപൊളിയാണ്. മറക്കാന്‍ പറ്റില്ല. നിമിഷ മനോഹരമായിരുന്നു. അസാധ്യമായി ചെയ്തു. കേരളത്തില്‍ നിന്നുള്ളവര്‍ എനിക്ക് ഇത്രയും സ്നേഹം തരുമെന്ന് ആര് കരുതി? എന്റെ അടുത്ത ചിത്രം ചിലപ്പോള്‍ മലയാളികളെ സര്‍പ്രൈസ് ചെയ്യിക്കുന്നതാകും’, വിവേക് അഗ്നിഹോത്രി പറഞ്ഞു.

അതേസമയം, വിവേക് സംവിധാനം ചെയ്ത ‘ദി കശ്മീര്‍ ഫയല്‍സ്’ മെയ് 13 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സീ 5 ലെത്തും. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം, തിയേറ്ററുകളില്‍ വമ്ബന്‍ ഹിറ്റ് ആയിരുന്നു. ഇതുപോലൊരു കഥ തിരഞ്ഞെടുത്ത സംവിധായകനെ വിമര്‍ശിച്ചും, പുകഴ്ത്തിയും സിനിമാ നിരൂപകര്‍ രംഗത്ത് വന്നിരുന്നു. മാര്‍ച്ച്‌ 11 ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം, 350 കോടിയാണ് ലോകവ്യാപകമായി നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular