Wednesday, April 24, 2024
HomeUSAഫോമാ ജനറൽ ബോഡി ശനിയാഴ്ച; സുപ്രധാന ഭരണഘടനാ ഭേദഗതികൾ പരിഗണനക്ക്

ഫോമാ ജനറൽ ബോഡി ശനിയാഴ്ച; സുപ്രധാന ഭരണഘടനാ ഭേദഗതികൾ പരിഗണനക്ക്

ടാമ്പാ, ഫ്ലോറിഡ: സുപ്രധാനമായ ഭരണഘടനാ ഭേദഗതികൾ പരിഗണിക്കുകയും കംപ്ലയൻസ്   കമ്മിറ്റിയിലേക്ക്  ഇലക്ഷൻ നടത്തുകയും മുഖ്യ അജണ്ടയായി ഫോമായുടെ ജനറൽ ബോഡി റ്റാമ്പായിൽ വെള്ളി, ശനി  ദിവസങ്ങളിൽ നടക്കുന്നു.

ജനറൽ ബോഡിക്കു ശേഷം ശനിയാഴ്ച വൈകിട്ട് റീജിയണൽ കിക്ക് ഓഫും തുടർന് മയൂഖം കിരീടധാരണം പരിപാടി  കൂടി ആകുമ്പോൾ ഇതൊരു മിനി കൺവൻഷൻ തന്നെ ആകുമെന്ന് ഫോമാ ഭാരവാഹികൾ പറഞ്ഞു. ഇതിനകം തന്നെ ഇരുന്നൂറോളം പേർ രജിസ്റ്റർ ചെയ്തു. ഞായറാഴ്ചയാണ് ചെക്ക് ഔട്ട്.

വെള്ളിയാഴ്ച (ഏപ്രിൽ 29) വൈകിട്ട് 8 മുതൽ മീറ്റ് ആൻഡ് ഗ്രീറ്റ്  പ്രോഗ്രാം ബ്രാന്‍ഡനില്‍ ക്വാളിറ്റി ഇന്‍ ഹോട്ടലില്‍ (9331 ഈസ്റ്റ് അഡമോ ഡ്രൈവ്, ടാമ്പ, ഫ്‌ലോറിഡ-33619) 813-621-5555

ഏപ്രില്‍ 29 ശനിയാഴ്ച രാവിലെ 9:30-നു ജനറല്‍ ബോഡിക്കു മുന്നോടിയായി നാഷനല്‍ കമ്മിറ്റി ചേരുന്നു. സെഫ്‌നറിലെ സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയമണ് വേദി. (5501 വില്യംസ് റോഡ്, സെഫ്‌നര്‍, ഫ്‌ലോറിഡ-33584)

ട്രാൻസ്‌പോർട്ടേഷൻ സൗകര്യമുണ്ട്. വിളിക്കുക: സജി കരിമ്പന്നൂർ 813 788 9802 ; സുനിൽ വർഗീസ് 727  793 4627; ടിറ്റൊ ജോൺ  813 408 3777

പത്തു മണിക്ക് ജനറല്‍ ബോഡി തുടങ്ങും . കമ്പ്‌ലയന്‍സ് കൗണ്‍സിലിലെ 5 അംഗങ്ങളെ തെരെഞ്ഞെടുക്കുകയാണ് ആദ്യ പരിപാടി. ഫ്‌ലോറില്‍ നിന്നാണ് ഇതിനുള്ള സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശം ചെയ്യപ്പെടുക. ആവശ്യം വന്നല്‍ ഇലക്ഷന്‍ നടത്താന്‍ ടോമി മ്യാല്ക്കരപ്പുറത്ത്, ജിബി തോമസ്, സ്റ്റാന്‍ലി കളരിക്കമുറി എന്നിവരെ ചുമതലപ്പെടുത്തി.

നാലു വര്‍ഷം കാലാവധിയുള്ള കൗണ്‍സില്‍ അംഗങ്ങള്‍  തന്നെയാണ് പിന്നീട് കൗൺസിലിന്റെ   ചെയര്‍, വൈസ് ചെയര്‍, സെക്രട്ടറി  എന്നിവരെ തെരെഞ്ഞെടുക്കുന്നത്. സംഘടനയുടെ പേപ്പര്‍വര്‍ക്കും റിക്കോര്‍ഡുകളും പരിശോധിച്ച് അടുത്ത കമ്മിറ്റിക്കു കൈമാറുക എന്ന സുപ്രധാന ചുമതലയാണ് കൗണ്‍സിലിനുള്ളത്.

വനിതാ പ്രതിനിധികളുടെ എണ്ണം മൂന്നിൽ നിന്ന് ആറ് ആയി ഉയർത്തുന്നതാണ് ഒരു ഭരണഘടനാ ഭേദഗതി.

ഫോമായുടെ പേരും ലോഗോയും  പേറ്റന്റ് ചെയ്‌തിട്ടുണ്ട്. അത് അംഗീകാരമില്ലാതെ ഉപയോഗിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാം. അത് സംബന്ധിച്ചതാണ് മറ്റൊരു ഭേദഗതി.

അംഗസംഘടനകകളുടെ  ബാങ്ക് അക്കൗണ്ട്, ബൈലോ, ഏതു സ്ഥലത്താണ് പ്രവർത്തിക്കുന്നത് (ജൂറിസ്ഡിക്ഷൻ) എന്നിവ വ്യക്തമാക്കുന്നതാണ്  മറ്റൊരു ഭേദഗതി. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ സംഘടനകൾക്കാണ് അംഗത്വം ലഭിക്കുക.

നാഷണൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റുമാർ എന്നിവർ അതാത് റീജിയനിൽ ഉള്ളവരോ തൊട്ടടുത്ത റീജിയനിലുള്ളവരോ ആയിരിക്കണം. വിദൂരത്തു നിന്നുള്ളവർക്ക് വന്ന് മത്സരിക്കാനാവില്ല.

ഒരു കുടുംബത്തിലെ രണ്ട് പേർക്ക് മാത്രമേ ഡെലിഗേറ്റ് ആയി വരാനാകൂ എന്നതാണ് മറ്റൊന്ന്.

ആവശ്യമായി വന്നാൽ ജനറൽ ബോഡി ഓൺലൈനിൽ ചേരാൻ അനുമതി നൽകുന്നതാണ് മറ്റൊരു ഭേദഗതി.

ഫോമായിൽ ഔദ്യോഗിക സ്ഥാനം സ്വീകരിക്കുന്നവർ സമാന സ്വഭാവമുള്ള മറ്റു സംഘടനകളിൽ ഭാരവാഹികൾ ആയിരിക്കരുത്. ഉദാഹരണം ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ തുടങ്ങിയവ.

ഫോമാ പ്രാസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കാൻ രണ്ട് വർഷമെങ്കിലും നാഷണൽ കമ്മിറ്റി, അഡ്വൈസറി കൗൺസിൽ, ജുഡീഷ്യൽ കൗൺസിൽ, കംപ്ലയൻസ് കൗൺസിൽ എന്നിവയിലൊന്നിൽ പ്രവർത്തിച്ചവരായിരിക്കണം. നേരിട്ട് നേതൃത്വത്തിലേക്ക് വരാനാവില്ല.

വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി, ജോ. ട്രഷറർ എന്നെ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവർ നാഷണൽ കമ്മിറ്റിയിലോ അംഗ സംഘടനകളിലെ  പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ പോസ്റ്റുകളിലൊന്നിലോ  പ്രവർത്തിച്ചവരായിരിക്കണം.

പത്തിൽ കൂടുതൽ അംഗസംഘടനയുള്ള റീജിയനുകൾക്ക് രണ്ടിന് പകരം മൂന്ന് പേരെ നാഷണൽ കമ്മിറ്റിയിലേക്ക് അയക്കാം. കാലിഫോർണിയ, ഫ്ലോറിഡ റീജിയനുകൾക്ക് ഇത് ഉപകാരപ്പെടും.

ഫോമാ നേതൃത്വത്തിൽ വരുന്നവർ ഫോമയ്ക്ക് അപകീർത്തികരമോ മാനക്കേടുണ്ടാക്കുന്നതോ ആയ പ്രവർത്തികളിൽ ഏർപ്പെടരുത്. അങ്ങനെയുള്ളവരെപ്പറ്റി ജുഡീഷ്യൽ കമ്മീഷന് അന്വേഷിക്കാനും  അവരെ സസ്‌പെൻഡ് ചെയ്യാനും അനുമതി നൽകുന്നതാണ് മറ്റൊരു ഭേദഗതി.

കണക്കുകൾ ഇന്റേണൽ ഓഡിറ്റര്മാര് ഓഡിറ്റ്  ചെയ്ത ശേഷം പുറത്തുള്ള ഓഡിറ്റര്മാര്ക്ക് വിടണമെന്നതാണ് മറ്റൊന്ന്.

വിവിധ സമിതികൾ രൂപീകരിക്കാനും ഭേദഗതി ശുപാര്ശ ചെയ്യുന്നു. നഴ്‌സസ് ഫോറം, ഡോക്ടേഴ്സ് ഫോറം, എഞ്ചിനിയേഴ്‌സ് ഫോറം, ലീഗൽ ഫോറം, ലോ എൻഫോഴ്‌സ്‌മെന്റ് ഫോറം, ഐ.ടി. ഫോറം, ഹെൽത്ത്കെയർ ഫോറം തുടങ്ങിയവ.

ഫോമാ ഇലക്ഷന് ആറ്  മാസം മുൻപ് ഇലക്ഷൻ കമ്മീഷനെ തെരെഞ്ഞെടുക്കണം. ആവശ്യമെങ്കിൽ  ഇലക്ട്രോണിക് വോട്ടിംഗ് നടത്താനും പുറത്തുള്ള ഏജൻസിയെ വോട്ടിംഗിന്റെ  ചുമതല ഏല്പിക്കാനും അനുവദിക്കുന്നതാണ്  മറ്റൊരു ഭേദഗതി. വോട്ടർമാരുടെ യോഗ്യത പരിശോധിക്കാൻ കമ്മീഷന് അധികാരമുണ്ട്.

സ്ഥാനാര്ഥികൾക്ക് തുല്യവോട്ട് കിട്ടുന്ന സാഹചര്യത്തിൽ കോയിൻ ടോസ് വഴിയോ ലോട്ടറി വഴിയോ വിജയിയെ കണ്ടെത്തണം.

സാം ഉമ്മൻ ചെയർമാനായ ബൈലോ കമ്മിറ്റിയിൽ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ,  അറ്റോർണി മാത്യു വൈരമൺ , പ്രിൻസ് നെച്ചിക്കാട്ട്, രാജ് കുറുപ്പ്, മാത്യു ചെരുവിൽ, സുരേന്ദ്രൻ നായർ, ജെ. മാത്യുസ്, സജി എബ്രഹാം, ജോണ് സി വർഗീസ്, ജോർജ് മാത്യു, എന്നിവരായിരുന്നു അംഗങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular