Thursday, March 28, 2024
HomeUSAഏര്‍ലി വോട്ടിംഗ് മന്ദഗതിയില്‍; സോജി ജോണിനെ വിജയിപ്പിക്കണമെന്നഭ്യര്‍ത്ഥിച്ചു സണ്ണിവേയ്ല്‍ മേയര്‍ സജി ജോര്‍ജ്

ഏര്‍ലി വോട്ടിംഗ് മന്ദഗതിയില്‍; സോജി ജോണിനെ വിജയിപ്പിക്കണമെന്നഭ്യര്‍ത്ഥിച്ചു സണ്ണിവേയ്ല്‍ മേയര്‍ സജി ജോര്‍ജ്

സണ്ണിവേയ്ല്‍: ഡാളസ് കോളേജ് ട്രസ്‌ററി ബോര്‍ഡിലേക്ക് മത്സരിക്കുന്ന മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഡോ.സോജി ജോണിനെ വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സണ്ണിവെയ്ല്‍ മേയറുൂം മലയാളിയുമായ സജിജോര്‍ജ് രംഗത്ത്.

മെയ് 7ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 25ന് ആരംഭിച്ചുവെങ്കിലും, പോളിംഗ് വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. മെയ് 3ന് ഏര്‍ലി വോട്ടിംഗ് സമാപിക്കും.
സണ്ണിവെയ്ല്‍ ടൗണ്‍ ഹോളിലും, സാക്‌സിസിറ്റി ഹാളിലും, സൗത്ത് ഗാര്‍ലന്റ് ബ്രാഞ്ച് ലൈബ്രറിയിലും, റോലറ്റ് സിറ്റി ഹാള്‍ അനക്‌സിലുമാണ് പോളിംഗ് സ്‌റ്റേഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഡാളസ് കോളേജ് ട്രസ്റ്റി ബോര്‍ഡില്‍ ആകെ ഏഴ് അംഗങ്ങളാണ്. ഡാളസ് കൗണ്ടിയിലെ പ്രമുഖ കമ്മ്യൂണിറ്റി കോളേജുകളായ ഈസ്റ്റ് ഫീല്‍ഡു കോളേജ് ഉള്‍പ്പെടുന്ന ഡിസ്ട്രിക്റ്റ് മൂന്നില്‍ നിന്നാണ് സോജി ജനവിധി നേടുന്നത്.

ട്രസ്റ്റി ബോര്‍ഡില്‍ ഒഴിവ് വന്ന നാലു സ്ഥാനങ്ങളിലേക്കാണ് മെയ് 7ന് തിരഞ്ഞെടുപ്പു നടക്കുന്നത്.

നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്. കോളേജിന്റെ നടത്തിപ്പിനും, ട്യൂഷന്‍ ഫീ, വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക  ആനുകൂല്യം എന്നിവയെകുറിച്ചു നിര്‍ണ്ണായക തീരുമാനമെടുക്കുന്ന ട്രസ്റ്റി ബോര്‍ഡില്‍ സോജി ജോണിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് മേയര്‍ സജി ജോര്‍ജ് പറഞ്ഞു. ഏര്‍ലി വോട്ടിംഗില്‍ തന്നെ എല്ലാവരും വോട്ടു ചെയ്തു സോജി ജോണിനെ വിജയപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular