Saturday, April 20, 2024
HomeKeralaബോംബ് ശേഖരം: അഞ്ചുപേര്‍ പിടിയില്‍

ബോംബ് ശേഖരം: അഞ്ചുപേര്‍ പിടിയില്‍

കഴക്കൂട്ടം: കഴക്കൂട്ടത്ത് റെയില്‍വേ പാളത്തിന് സമീപം കഴിഞ്ഞ ദിവസം രണ്ടു കവറിലായി സൂക്ഷിച്ച പന്ത്രണ്ട് നാടന്‍ ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ പൊലീസ് പിടിയിലായി.

കുളത്തൂര്‍ സ്റ്റേഷന്‍കടവ് സ്വദേശികളായ സന്തോഷ് (45), സുല്‍ഫി (43), ഷാജഹാന്‍ (45), ആസാം സ്വദേശികളായ നാസിര്‍ റഹ്മാന്‍ (30), ഷാജഹാന്‍ (18) എന്നിവരെയാണ് തുമ്ബ പൊലീസ് അറസ്റ്റു ചെയ്തത്.

കേസിലെ ഒന്നാം പ്രതിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ സായികുമാറിനെ പിടികൂടാനായില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അടുത്ത സമയത്ത് നടന്ന ക്ഷേത്ര ഉത്സവത്തിനിടയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതില്‍ എതിര്‍വിഭാഗക്കാരെ ആക്രമിക്കാനാണ് നാടന്‍ ബോംബ് നിര്‍മിച്ചതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് സമ്മതിച്ചിരുന്നു.

പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതികള്‍ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്ബില്‍ ഒളിച്ചിരിക്കുന്നതിനിടെയാണ് പിടിയിലായത്. കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന് ഒരു കിലോമീറ്റര്‍ സമീപത്ത് റെയില്‍ പാളത്തിനരികിലാണ് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. ഇത് ഗൗരവമായി കണ്ട റെയില്‍വേ പൊലീസ് രാത്രിതന്നെ രണ്ടു കിലോമീറ്റര്‍ ഭാഗത്ത് വിശദമായ പരിശോധന നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പട്രോളിങ് നടത്തുകയായിരുന്ന റെയില്‍വേ സംരക്ഷണ സേനയാണ് റെയില്‍വേ പാളത്തിന് സമീപം കുറ്റിക്കാട്ടില്‍ സംശയാസ്പദമായി നാലുപേരെ കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാലാമനെ ഓടിച്ചിട്ട് പിടികൂടിയ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ഇയാളും പൊലീസിന്റെ കൈ തട്ടി മാറ്റി ഓടി രക്ഷപ്പെട്ടു.

റെയില്‍വേ പൊലീസ് തുമ്ബ പൊലീസില്‍ വിവരമറിയിച്ചു. കണ്ടെത്തിയ ബോംബുകള്‍ നിര്‍വീര്യമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular