Thursday, March 28, 2024
HomeCinemaവാപ്പച്ചിയുടെ ക്യാമറയില്‍ ഇത്തവണ പതിഞ്ഞത് മകന്‍; ദുല്‍ഖര്‍ പങ്കുവച്ച ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകരും

വാപ്പച്ചിയുടെ ക്യാമറയില്‍ ഇത്തവണ പതിഞ്ഞത് മകന്‍; ദുല്‍ഖര്‍ പങ്കുവച്ച ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകരും

മമ്മൂട്ടി ഒന്നാന്തരമൊരു ഫോട്ടോഗ്രാഫറാണെന്ന കാര്യം മലയാളികള്‍ക്കെല്ലാം അറിയുന്നതാണ്. പല താരങ്ങളുടെയും അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുമുണ്ട്.

ഇത്തവണ അദ്ദേഹത്തിന്റെ കാമറയ്‌ക്ക് മുന്നില്‍ പോസ് ചെയ്തിരിക്കുന്നത് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനാണ്. കാമറ മമ്മൂട്ടി എന്ന കാപ്ഷനോടെ ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്കില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മൂന്ന് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുപ്പും റെഡും കോമ്ബിനേഷനിലുള്ള ഷര്‍ട്ടില്‍ അതീവ സുന്ദരനായിട്ടാണ് ദുല്‍ഖറിനെ കാണുന്നത്.

ഫോട്ടോസ് പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകര്‍ക്കിടയില്‍ സംഗതി ചര്‍ച്ചയായിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular