Thursday, April 25, 2024
HomeKeralaപി ടി തോമസ് ഉണ്ടായിരുന്നെങ്കില്‍ നടിക്കൊപ്പം ഉറച്ചുനില്‍ക്കുമായിരുന്നു; പൊലീസ് തലപ്പത്തുണ്ടായ അഴിച്ചുപണി പ്രതികളെ രക്ഷിക്കാനെന്ന് ഉമ...

പി ടി തോമസ് ഉണ്ടായിരുന്നെങ്കില്‍ നടിക്കൊപ്പം ഉറച്ചുനില്‍ക്കുമായിരുന്നു; പൊലീസ് തലപ്പത്തുണ്ടായ അഴിച്ചുപണി പ്രതികളെ രക്ഷിക്കാനെന്ന് ഉമ തോമസ്

കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ആക്രമണത്തിനിരയായ നടിക്കൊപ്പം ഉറച്ചുനില്‍ക്കുമായിരുന്നുവെന്ന് ഭാര്യ ഉമ തോമസ്.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ നടന്‍ രവീന്ദ്രന്‍ സത്യാഗ്രഹസമരം നടത്തുന്ന വേദിയിലാണ് ഉമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സംഭവദിവസം പി ടി തോമസ് അനുഭവിച്ച സമ്മര്‍ദ്ദം നേരില്‍ കണ്ടതാണ്. കേസന്വേഷണത്തിനിടെ പൊലീസ് തലപ്പത്തുണ്ടായ അഴിച്ചുപണി പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രമാണെന്നും ഉമ ആരോപിച്ചു. ഫ്രണ്ട്‌സ് ഒഫ് പി ടി ആന്റ് നേച്ചര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ എറണാകുളം ഗാന്ധി സ്‌ക്വയറിലാണ് സത്യാഗ്രഹം നടക്കുന്നത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സമരം ആരംഭിച്ചു. അതിജീവിതയ്ക്ക് നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപവാസ സമരം നടത്തുന്നത്.

നടി ആക്രമണം നേരിട്ട് അഞ്ചുവര്‍ഷം പിന്നിടുമ്ബോഴും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് നടന്‍ രവീന്ദ്രനടക്കം സമരത്തില്‍ പങ്കെടുക്കുന്നവര്‍ ആരോപിക്കുന്നു. നടിയുടെ കേസില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഇരയുടെ പേര് വെളിപ്പെടുത്താന്‍ വിജയ് ബാബുവിനെ പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുന്നത്. ഇക്കാരണത്താലാണ് പി ടി തോമസ് തുടങ്ങി വച്ച സമരം തുടരുന്നതെന്നും സമരത്തിന്റെ സംഘാടകര്‍ പറഞ്ഞു.

അഞ്ചു വര്‍ഷം നീണ്ടുനിന്ന പോരാട്ടത്തിന്റെ രണ്ടാം ഭാഗമാണ് സമരം. അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്നതാണ് പ്രധാനം. ആ നീതിയെ അട്ടിമറിക്കാന്‍ ശ്രമിച്ച എല്ലാവരും ശിക്ഷിക്കപ്പെടണമെന്നും ന്യായപരമായ നീതി അതിജീവിതയ്ക്ക് ലഭിക്കണമെന്നും രവീന്ദ്രന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular