Friday, April 19, 2024
HomeIndiaരാജ്യം കണ്ട പ്രശസ്‌തനായ നര്‍ത്തകരില്‍ ഒരാള്‍, പദ്‌മശ്രീ ജേതാവ്, ഇന്ന് പുരസ്‌കാരമടക്കം തെരുവില്‍, കാരണമായത് ഈ...

രാജ്യം കണ്ട പ്രശസ്‌തനായ നര്‍ത്തകരില്‍ ഒരാള്‍, പദ്‌മശ്രീ ജേതാവ്, ഇന്ന് പുരസ്‌കാരമടക്കം തെരുവില്‍, കാരണമായത് ഈ തീരുമാനം

ന്യൂ‌‌ഡല്‍ഹി: ഒഡീസി നൃത്തത്തിന് ക്ളാസിക്കല്‍ പദവി കൈവരുന്നതിന് സുപ്രധാന പങ്കുവഹിച്ച ജീവിച്ചിരിക്കുന്നവരില്‍ പ്രമുഖനായ നര്‍ത്തകന്‍ ഗുരു മായാധര്‍ റാവത്തിനെ താമസ സ്ഥലത്തുനിന്നും പുറത്താക്കി.

ഒഡീസി നൃത്തത്തിന് നല്‍കിയ സംഭാവനയ്‌ക്ക് രാജ്യം 2010ല്‍ പദ്‌മശ്രീ നല്‍കി ആദരിച്ച 90കാരനായ മായാധര്‍ റാവത്തിനെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസ് വില്ലേജിലെ സര്‍ക്കാര്‍ അനുവദിച്ച വസതിയില്‍ നിന്നാണ് പുറത്താക്കിയത്.

1980കള്‍ മുതല്‍ ഇവിടെ താമസമാക്കിയ അദ്ദേഹത്തിന് സര്‍ക്കാര്‍ ഇത്തരത്തില്‍ താമസിക്കുന്നവര്‍ക്ക് തുടര്‍ന്ന് താമസിക്കാനുള‌ള അനുമതി നല്‍കുന്നത് അവസാനിപ്പിച്ചതോടെയാണ് വീട് ഒഴിയേണ്ടിവന്നത്. നാമമാത്ര വാടകയ്‌ക്ക് നിരവധി കലാകാരന്മാര്‍ക്ക് താമസിക്കാന്‍ ഇവിടെ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. മൂന്ന് വര്‍ഷം തോറും കരാര്‍ പുതുക്കിയാണ് താമസം അനുവദിച്ചത്. എന്നാല്‍ 2014ല്‍ ഇത് സര്‍ക്കാര്‍ അവസാനിപ്പിക്കുകയും കലാകാരന്മാരോട് വീട് ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. 28 പ്രമുഖ കലാകാരന്മാരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതില്‍ 20 പേര്‍ ഒഴിഞ്ഞുപോയിരുന്നു. അവശേഷിച്ച എട്ട് കലാകാരന്മാരാണ് ഇപ്പോള്‍ ഒഴിയേണ്ടിവരുന്നത്.

ഗുരു മായാധര്‍ റാവത്തിന്റെ ബംഗ്ളാവിലേക്കും ഒഴിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരെത്തി. അദ്ദേഹത്തിന്റെ സാധനസാമഗ്രികള്‍ ബംഗ്ളാവിന്റെ പുറത്ത് കൂട്ടിയിട്ടിരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ പ്രത്യേക നയമനുസരിച്ച്‌ മാസം 20,000 രൂപയില്‍ താഴെ വരുമാനമുള‌ള 40 കലാകാരന്മാര്‍ക്ക് ഇത്തരത്തില്‍ സര്‍ക്കാര്‍ സൗകര്യത്തില്‍ താമസിക്കാം.

ഇത്തരത്തില്‍ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പ്രശസ്‌ത നര്‍ത്തകിയും ഗായികയുമായ റീത്ത ഗാംഗുലി ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കോടതി രണ്ട് മാസത്തിനകം ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ടു. പിന്നീട് വിധിക്കെതിരായ ഹര്‍ജിയില്‍ ഉടന്‍ ഒഴിയണമെന്നുമായിരുന്നു കോടതി ഉത്തരവിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular