Tuesday, April 23, 2024
HomeIndiaപ്രധാനമന്ത്രിയുടെ പരിപാടിയില്‍ നിന്ന് ചന്ദ്രശേഖര റാവുവിനെ വിലക്കിയിട്ടില്ല,​ പ്രചാരണം തെറ്റെന്ന് കേന്ദ്രമന്ത്രി

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ നിന്ന് ചന്ദ്രശേഖര റാവുവിനെ വിലക്കിയിട്ടില്ല,​ പ്രചാരണം തെറ്റെന്ന് കേന്ദ്രമന്ത്രി

ഡല്‍ഹി : പ്രധാനമന്ത്രിയുടെ ( പരിപാടിയില്‍ നിന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ വിലക്കിയെന്ന പ്രചാരണം തെറ്റെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു .

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അത്തരമൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മോദിയുടെ ഫെബ്രുവരിയില്‍ നടന്ന ഹൈദരാബാദ് സന്ദര്‍ശന പരിപാടിയില്‍ മുഖ്യമന്ത്രിയെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സുഖമില്ലാത്തതിനാല്‍ ചന്ദ്രശേഖര റാവു പങ്കെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചതെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു.

ചന്ദ്രശേഖര്‍ റാവുവിനെ മോദിയുടെ പരിപാടിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിലക്കിയെന്ന് മകനും തെലങ്കാന മന്ത്രിയുമായ കെ.ടി.രാമറാവുവിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു,​ ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍്റെ ചുമതലയുള്ള ജിതേന്ദ്രസിംഗ് വിശദീകരണവുമായി രംഗത്ത് എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular