Saturday, April 20, 2024
HomeCinemaസിബിഐ 5 ദ ബ്രെയ്ന്‍ മെയ് ഒന്നിന് പ്രദര്‍ശനത്തിന് എത്തും

സിബിഐ 5 ദ ബ്രെയ്ന്‍ മെയ് ഒന്നിന് പ്രദര്‍ശനത്തിന് എത്തും

സിബിഐ ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കി വലിയ ആരാധകരെ ഉണ്ടാക്കിയ ടീം ആണ് കെ മധുവും എസ് എന്‍ സ്വാമിയും. മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആയി എത്തിയ ചിത്രങ്ങള്‍ എല്ലാം വമ്ബന്‍ ഹിറ്റായിരുന്നു.

ചിത്രത്തിന്‍റെ നാല് ഭാഗങ്ങള്‍ ആണ് ഇതുവരെ ഇറങ്ങിയത്. ഇപ്പോള്‍ അഞ്ചാം ഭാഗം റിലീസിന് തയാറായിരിക്കുകയാണ്. സിബിഐ 5 ദ ബ്രെയ്ന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ മെയ് ഒന്നിന് പ്രദര്‍ശനത്തിന് എത്തും

അഞ്ചാം ഭാഗത്തില്‍ ​ജ​ഗ​തി​ ​ശ്രീ​കു​മാ​റും​ ​അ​ഭി​ന​യി​ക്കു​ന്നു എന്നതാണ് ഏറ്റവും വലിയ അപ്‌ഡേറ്റ്. ജഗതി ശ്രീകുമാര്‍ ഇതുവരെയുള്ള എല്ലാ ഭാഗങ്ങളും അഭിനയിച്ചിട്ടുണ്ട്. സേ​തു​രാ​മ​യ്യ​രു​ടെ​ ​അ​സി​സ്റ്റ​ന്റാ​യ​ ​വി​ക്രം എന്ന്‍ കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രങ്ങളില്‍ അവതരിപ്പിച്ചത്.

​അ​ഭി​ന​യ​ ​രം​ഗ​ത്ത് ​നി​ന്നു 2012​ ​ല്‍​ ​ന​ട​ന്ന​ ​ഒ​രു​ ​വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​ ​ഗു​രു​ത​ര​മാ​യ​ ​പ​രി​ക്കേ​റ്റ​തി​നെ​ ​തു​ട​ര്‍​ന്ന് ​വി​ട്ടു​നി​ന്ന​ ​ജ​ഗ​തി​ ​ശ്രീ​കു​മാ​ര്‍​ ​​ ​ഒ​രു​ ​പ​ര​സ്യ​ചി​ത്ര​ത്തി​ലും​ ​സി​നി​മ​യി​ലും ക​ഴി​ഞ്ഞ​വ​ര്‍​ഷം​ ​അ​ഭി​ന​യി​ച്ചു.​ ​സി​നി​മ​ ​റി​ലീ​സാ​യി​ട്ടി​ല്ല. ​സി.​ബി.​ഐ​ 5​ല്‍​ ​ജഗതി ​അ​ഭി​ന​യി​ക്കു​ന്ന​ ​രം​ഗ​ങ്ങ​ള്‍​ ജ​ഗ​തി​ ​ശ്രീ​കു​മാ​റി​ന്റെ​ ​ആ​രോ​ഗ്യ​സ്ഥി​തി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പേ​യാ​ടു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വ​സ​തി​യി​ല്‍​ത്ത​ന്നെ​ ​ചി​ത്രീ​ക​രി​ക്കും.

16 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് അഞ്ചാം ഭാഗം എത്തുന്നത്.ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നവംബര്‍ 29ന് നടന്നു. ശനിയാഴ്ച സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണത്തിനായി മമ്മൂട്ടി എത്തി. ലൊക്കേഷനില്‍ എത്തിയ വിവരം മമ്മൂട്ടി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കൂടാതെ അദ്ദേഹം സെറ്റില്‍ എത്തുന്ന വീഡിയോയും പങ്കുവച്ചു.

രമേശ് പിഷാരടി ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സൗബിന്‍ ഷാഹിര്‍, ആശാ ശരത്, സായ്കുമാര്‍, രണ്‍ജി പണിക്കര്‍ എന്നിവരാണ് ഈ ഭാഗത്തിലെ താരങ്ങള്‍. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത് പുറത്തിറക്കിയ സിബിഐ ചലച്ചിത്ര പരമ്ബരയിലെ പ്രധാന കഥാപാത്രമാണ് സേതുരാമയ്യര്‍. മമ്മൂട്ടി ആണ് സേതുരാമയ്യരായി വേഷമിട്ടത്. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988), ജാഗ്രത (1989), സേതുരാമയ്യര്‍ സിബിഐ (2004), നേരറിയാന്‍ സി.ബി.ഐ. (2005) എന്നീ ചലച്ചിത്രങ്ങളിലാണ് സേതുരാമയ്യര്‍ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകമായ രൂപഭാവവും വസ്ത്രധാരണാരീതിയും കുറ്റാന്വേഷണത്തിലെ വേറിട്ട വഴികളും സേതുരാമയ്യരെ വ്യത്യസ്തനാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular