Thursday, March 28, 2024
HomeIndiaകശ്‌മീരില്‍ ഈവര്‍ഷം സൈന്യം വധിച്ചത്‌ 62 ഭീകരരെ

കശ്‌മീരില്‍ ഈവര്‍ഷം സൈന്യം വധിച്ചത്‌ 62 ഭീകരരെ

ഡല്‍ഹി: കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കി വിഭജിച്ച്‌ രാഷ്‌ട്രപതി ഭരണമേര്‍പ്പെടുത്തിയതോടെ ഏറ്റുമുട്ടലുകളും സംഘര്‍ഷങ്ങളും കുറഞ്ഞെന്ന കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും അവകാശവാദത്തിന്റെ മുനയൊടിച്ച്‌ കണക്കുകള്‍.

കഴിഞ്ഞ രണ്ടര വര്‍ഷമായി തീവ്രവാദി ആക്രമണങ്ങളില്‍ കുറവില്ലെന്നും കശ്‌മീരിന്‌ പുറത്തുനിന്നുള്ളവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചെന്നും ഐ ജി വിജയ് കുമാര്‍ പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.

ഈ വര്‍ഷം ഏറ്റുമുട്ടലില്‍ ഇതുവരെ 62 ഭീകരര്‍ കൊല്ലപ്പെട്ടു. ഇതില്‍ 47 പേര്‍ തദ്ദേശീയരാണ്‌. 39 പേര്‍ ലഷ്‌കറെ തയ്‌ബ ബന്ധമുള്ളവര്‍. കഴിഞ്ഞ മാസം മൂന്ന് പഞ്ചായത്ത് അംഗങ്ങളാണ്‌ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്‌. മാര്‍ച്ച്‌ മുതല്‍ കുറഞ്ഞത് എട്ട്‌ തൊഴിലാളികള്‍ക്ക്‌ വെടിയേറ്റ് പരിക്കേറ്റു. 2021 ഒക്ടോബറില്‍ പ്രദേശവാസികള്‍ അല്ലാത്തവരെ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട്‌ പേര്‍ കൊല്ലപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular