Friday, April 26, 2024
HomeIndiaസൂക്ഷിച്ചോ; 25 ഐഎസുകാര്‍ വരുന്നു

സൂക്ഷിച്ചോ; 25 ഐഎസുകാര്‍ വരുന്നു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യക്കാരായ 25 ഐഎസ് ഭീകരരുടെ സംഘം ഇന്ത്യയിലേക്ക് കടന്നേക്കാമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ഇന്ത്യാക്കാരായ ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. അഫ്ഗാനിലേക്കു പോയ വിവരം മാത്രമാണ് എന്‍ഐഎയുടെ പക്കല്‍ ഉള്ളതെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. ഇരുപത്തിയഞ്ചു പേരും ദേശീയ അന്വേഷണ ഏജന്‍സിയുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇപ്പോഴത്തെ പുതിയ സംഭവ വികാസത്തെക്കുറിച്ച് എന്‍ഐഎയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

2016 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയവരാണ് സംഘത്തിലെ ഭൂരിഭാഗവും.ഡല്‍ഹി, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചത്. എന്‍ഐഎയുടെ ആവശ്യം അനുസരിച്ച് ഇവര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular