Thursday, April 25, 2024
HomeUSAയുക്രൈനിലെ എയര്‍ഫീല്‍ഡും അമേരിക്ക നല്‍കിയ ആയുധങ്ങളും തകര്‍ത്തതായി റഷ്യ

യുക്രൈനിലെ എയര്‍ഫീല്‍ഡും അമേരിക്ക നല്‍കിയ ആയുധങ്ങളും തകര്‍ത്തതായി റഷ്യ

മോസ്‌കോ: യുക്രൈന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നല്‍കിയ നിരവധി ആയുധങ്ങളും ഒഡേസയിലെ സൈനിക എയര്‍ഫീല്‍ഡിലെ റണ്‍വേയും തകര്‍ത്തതായി റഷ്യ.

മിസൈല്‍ ആക്രമണത്തിലാണ് പുതുതായി നിര്‍മ്മിച്ച റണ്‍വേയും ആയുധങ്ങളും തകര്‍ത്തതെന്ന് റഷ്യ അവകാശപ്പെട്ടതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

അതിനിടെ യുക്രൈന്റെ രണ്ട് Su-24m ബോംബര്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. റഷ്യന്‍ നിയന്ത്രണത്തിലായ യുക്രൈനിലെ മരിയോപോള്‍ നഗരത്തിലെ സ്റ്റീല്‍ പ്ലാന്റില്‍ അഭയംപ്രാപിച്ച സ്ത്രീകളെയും കുട്ടികളെയും അവിടെനിന്ന് ഒഴിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മിസൈല്‍ ആക്രമണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular