Friday, April 26, 2024
HomeKeralaഷവര്‍മ കഴിച്ച്‌ വിദ്യാര്‍ഥിനി മരിച്ച സംഭവം: സ്ഥാപനം പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ; 2 പേര്‍ അറസ്റ്റില്‍

ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ഥിനി മരിച്ച സംഭവം: സ്ഥാപനം പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഐഡിയല്‍ ഫുഡ്പോയിന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഷവര്‍മ ഉണ്ടാക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരന്‍ ഉള്ളാളിലെ അനസ് എന്നിവരാണ് അറസ്റ്റിലായത്. കടയുടമ വിദേശത്താണെന്ന് പൊലീസ് പറഞ്ഞു. മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കരിവെള്ളൂര്‍ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപം പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകള്‍ ഇ.വി.ദേവനന്ദ (16) ആണു മരിച്ചത്.

ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് 12.30ന് എ.വി.സ്മാരക സ്‌കൂളിലും തുടര്‍ന്ന് പെരളം ഇഎംഎസ് മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്കു ശേഷം വെള്ളൂരിലാണ് സംസ്‌കാരം. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലാണ് മൃതദേഹം ഉള്ളത്.

ലൈസന്‍സില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചു പോന്നിരുന്നതെന്ന് പോലീസ് പറയുന്നു. ജനുവരിയില്‍ ഇവര്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും വെബ്‌സൈറ്റില്‍ അപേക്ഷ നിരസിച്ചുവെന്നാണ് നിലവില്‍ കാണിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സിനുള്ള അപേക്ഷ അപൂര്‍ണമാണെങ്കില്‍ 30 ദിവസത്തിനകം പിഴവുകള്‍ തിരുത്തി സമര്‍പ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ കടയുടമ അങ്ങനെ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ലൈസന്‍സിനായി നല്‍കിയ അപേക്ഷയാണു കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍. സ്ഥാപനത്തിന്റെ വടക്കു ഭാഗത്ത് റോഡിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട സ്ഥലത്താണ് വാന്‍ കത്തിയനിലയില്‍ കണ്ടത്. ആരാണ് വാന്‍ കത്തിച്ചത് എന്ന് സൂചനയില്ല, സിസിടിവി പരിശോധിക്കും.

മരിച്ച ദേവനന്ദ കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. പിലിക്കോട് മട്ടലായിയിലെ ബന്ധുവീട്ടിലായിരുന്നു താമസം. കഴിഞ്ഞ വെള്ളിയാഴ്ച ഐഡിയല്‍ ഫുഡ്പോയിന്റില്‍ നിന്നു ദേവനന്ദ സുഹൃത്തുക്കള്‍ക്കൊപ്പം ഷവര്‍മ കഴിച്ചിരുന്നു. ഇന്നലെ രാവിലെ ഇവരില്‍ പലര്‍ക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. ഇവരെ ചെറുവത്തൂര്‍ ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ദേവനന്ദയെ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular