Wednesday, April 24, 2024
HomeEditorialഅമേരിക്കയിൽ ബുള്ളറ്റ് ട്രെയിൻ ഇല്ലാത്തത് എന്തുകൊണ്ട്?

അമേരിക്കയിൽ ബുള്ളറ്റ് ട്രെയിൻ ഇല്ലാത്തത് എന്തുകൊണ്ട്?

കൃത്യമായ പഠനങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷം അമേരിക്ക അധികം, പ്രോത്സാഹിപ്പിക്കാത്ത ചില ഗ്ലാമർ പദ്ധതികളിലൊന്നാണ് ബുള്ളറ്റ് ട്രെയിനുകൾ . ആഢംബരത്തിൻ്റെ അവസാന വാക്കായ അമേരിക്കയ്ക്ക് നിലവിൽ ആകെയുള്ളത് വാഷിംഗ്ടണിൽ നിന്ന് ബോസ്റ്റൺ വരെ പോകുന്ന ആംട്രാക്കിന്റെ അസെല്ല എന്ന അതിവേഗ ട്രെയിൻ മാത്രം. അസെല്ലക്കായി പ്രത്യേക റെയിൽ ലൈനില്ലാത്തതു മൂലം ശരാശരി സ്‌പീഡ്‌ മണിക്കുറിൽ വെറും 66 മൈൽ മാത്രമാണ്.457 മൈൽ ദൂരമുള്ള ഈ സ്ട്രെച്ചിൽ പരമാവധി വേഗതയായ 150 മൈൽ സ്പിഡിലെത്തുന്നത് വെറും 33 .9 മെയിലുകൾ മാത്രമാണ്. എന്ത് കാരണത്താലാണ് അമേരിക്കൻ ഗതാഗത സെക്രട്ടറി പീറ്റർ പോൾ ബുട്ടിഗെയ്‌ഗ്‌ മുന്നോട്ട് വെച്ച ഹൈസ്പീഡ് റെയിൽ ആശയം തുടക്കത്തിലേ പാളം തെറ്റിയത്? എന്ത് കൊണ്ടാണ് സർക്കാർ തല ചർച്ചകൾ പോലും തുടങ്ങും മുമ്പേ ഹൈസ്‌പീഡ് റെയിലിനെതിരെ അമേരിക്കയിലുടനീളം വ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറിയത്. ചോദ്യങ്ങൾ നിരവധിയാണ്.എന്നാൽ ഉത്തരങ്ങൾ കൃത്യമായ കണക്കുകളിലൂടെയും സാമ്പത്തിക രംഗത്തെ അതികായകരായ അമേരിക്ക എന്തുകൊണ്ടാണ് അതിവേഗ റെയിൽവേയ്ക്ക് പിന്നാലെ പോകാതിരുന്നതിന്റെ പ്രധാന കാരണങ്ങൾ ? യാത്രാച്ചെലവ് രാജ്യത്തെ മൊത്തം യാത്രികരുടെ രണ്ടു ശതമാനത്തിൽ താഴെ മാത്രമെ ഹൈസ്‌പീഡ് ട്രെയിൻ കൊണ്ടുള്ള പ്രയോജനമുണ്ടാകുകയുള്ളുവെന്നത് തന്നെയായിരുന്നു പ്രധാന പോരായ്‌മ.ചരക്കുസേവനങ്ങളില്ലാത്ത ഈ റെയിലിനായി നാല് ട്രില്യൺ അമേരിക്കൻ ഡോളർ കൂടി അധികമായി ചെലവഴിക്കേണ്ടി വരുമെന്നതും പദ്ധതിയെ അതിവേഗം പെട്ടിയിലാക്കി. അമേരിക്കയിൽ ഇന്ന് വിമാനയാത്രയേക്കാൾ ചെലേവറിയതാണ് ഹൈസ്പീഡ് റെയിൽ യാത്രയെന്നതും ഈ പദ്ധതിയെ എതിർക്കുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായി രൂപപ്പെട്ടു് . 2019-ലെ കണക്കുകൾ പ്രകാരം വിമാനത്തിൽ ഒരു യാത്രികൻ ഒരു മൈൽ ദൂരം സഞ്ചരിക്കുന്നതിന് 13.8 സെന്റാണ് ശരാശരി ചെലവഴിക്കുന്നതെങ്കിൽ സാധാരണ പാസഞ്ചർ ട്രെയിനിൽ ഇത് 35 സെന്റും ഹൈസ്പീഡ് ട്രെയിനിൽ ഇത് 90 സെന്റുമാണ്. മാത്രവുമല്ല. അമേരിക്കയിലെ നഗരങ്ങൾ തമ്മിൽ നൂറുകണക്കിന് വിമാന സർവീസുകൾ നിലവിലുള്ളതിനാൽ വേഗത കൂടുതലുള്ള വിമാനങ്ങളെയാണ് യാത്രയ്ക്കായി ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular