Friday, April 26, 2024
HomeKeralaസോളാര്‍ പീ‌ഡനക്കേസ്; പരാതിക്കാരിക്കൊപ്പം തെളിവെടുപ്പ്, സിബിഐ സംഘം ക്ലിഫ് ഹൗസില്‍

സോളാര്‍ പീ‌ഡനക്കേസ്; പരാതിക്കാരിക്കൊപ്പം തെളിവെടുപ്പ്, സിബിഐ സംഘം ക്ലിഫ് ഹൗസില്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ലിഫ് ഹൗസില്‍.

പരാതിക്കാരിക്കൊപ്പം സിബിഐ ഇന്‍സ്പെക്ടര്‍ നിബുല്‍ ശങ്കറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസില്‍ വച്ച്‌ ഉമ്മന്‍ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സിബിഐയ്ക്ക് വിട്ടത്. ക്ലിഫ് ഹൗസില്‍ വച്ച്‌ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. എന്നാല്‍ അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular