Friday, April 26, 2024
HomeIndiaഐഎസ്‌ഐഎസ് മാഗസിന്റെ കവര്‍പേജില്‍ ജഹാംഗീര്‍ പുരി കലാപം: ഇന്ത്യ ലക്ഷ്യമിട്ട് ഭീകരര്‍

ഐഎസ്‌ഐഎസ് മാഗസിന്റെ കവര്‍പേജില്‍ ജഹാംഗീര്‍ പുരി കലാപം: ഇന്ത്യ ലക്ഷ്യമിട്ട് ഭീകരര്‍

ന്യൂഡല്‍ഹി : ഇന്ത്യയില്‍ വര്‍ഗീയത പടര്‍ത്തി വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമവുമായി ഐഎസ്‌ഐഎസ് ഭീകര സംഘടന.

ഡല്‍ഹി കലാപത്തിന്റെ ചിത്രങ്ങള്‍ ഐഎസ് മാഗസിന്റെ കവര്‍ ഫോട്ടോ ആയി അച്ചടിച്ചാണ് ഭീകര സംഘടന കലാപത്തിന് ശ്രമിച്ചത്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ പ്രശ്‌നം സൃഷ്ടിക്കാനുള്ള നീക്കമായിരുന്നു അത്.

കൂടാതെ, കശ്മീരില്‍ ആളുകളെ ലക്ഷ്യംവെച്ച്‌ നടന്ന ആക്രമണങ്ങളെപ്പറ്റിയും മാഗസിനില്‍ പറയുന്നു. സംഭവത്തില്‍, മാഗസിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇരുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

ഐഎസ്‌ഐഎസ് മുഖപത്രത്തിന്റെ 27 -ആം പതിപ്പിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട് ജഹാംഗീര്‍പുരിയിലെ ഘോഷയാത്രയ്‌ക്കിടെ നടന്ന കലാപത്തിനിടെ നടുറോഡില്‍ നിന്ന് ആളുകള്‍ കല്ലേറ് നടത്തുന്ന ചിത്രമായിരുന്നു അത്. മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ച്‌ നടത്തിയ ആക്രമണമായിരുന്നു ഇതെന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമങ്ങളും ഐഎസ് നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍, ഹിന്ദു മുസ്ലീം ഐക്യം തകര്‍ക്കാനുള്ള ശ്രമമാണ് ഭീകരരുടേതെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular