Wednesday, April 24, 2024
HomeIndiaഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രവർത്തനോത്ഘാടനം മെയ് 29 ന് ഹ്യൂസ്റ്റനിൽ

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രവർത്തനോത്ഘാടനം മെയ് 29 ന് ഹ്യൂസ്റ്റനിൽ

വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒമ്പതാമത് ദേശീയ പ്രവർത്തക സമിതിയുടെ പ്രവർത്തനോത്ഘാടനം മെയ് 29 ന് വൈകീട്ട് 5 മണിക്ക് ഹ്യൂസ്റ്റനിൽ വെച്ച് നടക്കും. മാഗ് കേരള ഹൗസ് വേദിയാകുന്ന ചടങ്ങിൽ രാഷ്ട്രീയ-മാധ്യമ-സാമൂഹിക രംഗത്തെ പ്രമുഖർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനോത്ഘാടനവും നടക്കും.

സുനിൽ തൈമറ്റം – പ്രസിഡന്റ് , രാജു പള്ളത്ത് -സെക്രട്ടറി , ഷിജോ പൗലോസ് ( ട്രഷറർ ), ബിജു സക്കറിയ -വൈസ് പ്രസിഡന്റ് , സുധ പ്ലക്കാട്ട് – ജോയിൻറ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിൻറ് ട്രഷറർ , ജോർജ് ചെറായിൽ – ഓഡിറ്റർ , സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട്, ബിജു കിഴക്കേകൂറ്റ്‌ – അഡ്വൈസറി ബോർഡ് ചെയർമാൻ, എന്നിവരടങ്ങുന്ന ദേശീയ പ്രവർത്തക സമിതിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നത് .

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ ചാപ്റ്റർ ആതിഥ്യമരുളുന്ന ചടങ്ങ് വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നതായി ചാപ്റ്റർ പ്രസിഡണ്ട് ജോർജ് തെക്കേമല , വൈസ് പ്രസിഡന്റ് – ജോൺ ഡബ്ല്യൂ വർഗീസ്  , സെക്രട്ടറി ഫിന്നി രാജു, ട്രഷറർ മോട്ടി മാത്യു , ജോയിൻറ് ട്രഷറർ- ജോയ്‌സ് തോന്നിയാമല ഇവൻറ് കോർഡിനേറ്റർ ജിജു കുളങ്ങര എന്നിവർ പറഞ്ഞു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular