Tuesday, March 19, 2024
HomeKeralaശ്രീനിവാസനെ കുറിച്ചെഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു

ശ്രീനിവാസനെ കുറിച്ചെഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു

സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായ ചിത്രമായിരുന്നു ശ്രീനിവാസന്‍ അസുഖബാധിതനായശേഷം ആശുപത്രി വിട്ട ഫോട്ടോ.

നമ്മള്‍ സ്ക്രീനില്‍ കണ്ടിട്ടുള്ള ശ്രീനിവാസന്‍ ആയിരുന്നില്ല ആ ചിത്രത്തിലുണ്ടായിരുന്നത്. ഈ ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ണി കെ വാര്യര്‍ എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

കുറിപ്പി​ന്റെ പൂര്‍ണ രൂപം ഇങ്ങനെ..:

രാവിലെ വാട്സാപ്പും ഫേസ്ബുക്കും തുറന്നപ്പോള്‍ കണ്ട ഫോട്ടോ ഉണ്ടാക്കിയ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. തളര്‍ന്ന് ആശുപത്രിയില്‍ കിടന്നു ചിരിക്കുന്ന ശ്രീനിവാസന്റെ ഫോട്ടോ. പഴയ ശ്രീനിവാസനുമായി ഒരു സാമ്യവുമില്ല ആ ചിത്രത്തിന് .ഇനിയും മനസ്സിലാവാത്ത കാര്യം ഈ വേദനാജനകമായ ചിത്രം പങ്കുവയ്ക്കുന്നതാണ് .കൂടാതെ അതിനു താഴെ കമന്‍റ് ഇടുകയും ചെയ്യുമ്ബോള്‍ ഇവര്‍ക്ക് എന്താണ് സന്തോഷം കിട്ടുന്നത് എന്നു മനസ്സിലാകുന്നില്ല. ഇതുപോലെതന്നെ കെപിഎസി ലളിതയുടെയും ലതാമങ്കേഷ്കര്‍ യുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചിരുന്നു .രോഗക്കിടക്കയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ മക്കളോ ഭാര്യയോ അച്ഛനോ ഇതുപോലെ ആശുപത്രിയില്‍ കിടന്നാല്‍ ഇതുപോലെ ആഘോഷിക്കുമോ അവര്‍.

തട്ടിപോകാറായ അച്ഛനോടൊപ്പം ഇതുപോലെ സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യുമോ, അതുപോലെതന്നെ കാറ്റ് പോകാറായ അമ്മയ്ക്കൊപ്പം ഇരുന്ന് സെല്‍ഫി എടുത്തു പോസ്റ്റ് ചെയ്യുമോ. കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബ് ശ്രീനിവാസന്‍ മരിച്ചെന്ന് പറഞ്ഞു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ ഒരുപാട് വന്നു. അത് ആദ്യമായി പോസ്റ്റ് ചെയ്യുന്ന ആള്‍ എന്തായാലും ക്രിമിനല്‍ ആകും എന്ന് ഉറപ്പാണ്.അല്ലെങ്കില്‍ ഇതുപോലെ ഒരു വാര്‍ത്ത പോസ്റ്റ് ചെയ്യില്ലല്ലോ. പ്രമുഖരായ എല്ലാവരെയും ഇതുപോലെ വധിച്ചിട്ടുണ്ട്.

അതുപോലെയല്ല രോഗാവസ്ഥയില്‍ ഉള്ള ഒരാളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നതും ഫോര്‍വേഡ് ചെയ്യുന്നതും. ശ്രീനിവാസനെ ഓര്‍ക്കേണ്ടത് അദ്ദേഹമെഴുതിയ സിനിമകളിലൂടെയാണ്, പറഞ്ഞ് വാക്കുകളിലൂടെയാണ്. ഇന്നും സിപിഎം നേരിടുന്ന ഏറ്റവും വലിയ സൈബര്‍ ആക്രമണം ശ്രീനിവാസന്‍ എഴുതിയ സന്ദേശത്തിലെ പാര്‍ട്ടി യോഗത്തിലെ വാക്കുകളാണ്. ആ വാക്കുകള്‍ ശരിക്കും പൊളിച്ചെഴുതിയ വാക്കുകളാണ്, എന്നിട്ടും അവര്‍ ശ്രീനിവാസനെ വീടിന്‍റെ ജനാലയുടെ ഗ്ലാസ് കല്ലെറിഞ്ഞു പൊട്ടിച്ചിട്ടില്ല. കാരണം ശ്രീനിയുടെ വാക്കുകളിലെ സത്യാവസ്ഥ എറിഞ്ഞു തകര്‍ക്കാന്‍ ആവുന്നതല്ല എന്ന് അവര്‍ക്കറിയാം.

പഴത്തൊലി ചവിട്ടിയും ചാണകക്കുഴിയില്‍ വീണും മലയാളിയെ ചിരിയുടെ പുതിയൊരു ലോകത്തേക്ക് നടത്തിയത് ശ്രീനീയാണ്. ഇത്രയേറെ നമ്മെ സന്തോഷിപ്പിച്ച ഒരാളുടെ ആരും കാണാന്‍ ആഗ്രഹിക്കാത്ത ഒരു ഫോട്ടോ ആണ് എല്ലാവരും പങ്കുവയ്ക്കുന്നത്. ഇങ്ങനെ ചെയ്യുമ്ബോള്‍ എന്താണാവോ സന്തോഷം. നിങ്ങളുടെ വേണ്ടപ്പെട്ടവരെ ഈ ഫോട്ടോയുടെ സ്ഥാനത്ത് സങ്കല്‍പ്പിക്കുക.അല്ലെങ്കില്‍ നിങ്ങളെ സ്വയം സങ്കല്‍പ്പിക്കുക. ആശുപത്രി കിടക്കയില്‍ നിങ്ങള്‍ക്ക് വേണ്ടിയും കാലം കാത്തുവച്ചിരിക്കുന്നില്ല എന്ന് ആര് കണ്ടു. ആ പാവം മനുഷ്യനെ വെറുതെ വിടുക ഒന്നുമില്ലെങ്കിലും ആ ഫോട്ടോയില്‍ കൂടെ നില്‍ക്കുന്ന ശ്രീനിവാസന്റെ ഭാര്യ ഇത്തരം ഒരു ഫോട്ടോ പ്രചരിപ്പിക്കുന്നത് ആഗ്രഹിക്കില്ല. ശ്രീനിവാസന്‍ എന്ന വലിയ കലാകാരനോട് അത്രയെങ്കിലും നിങ്ങള്‍ കരുണ കാണിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular