Friday, May 10, 2024
HomeKeralaപിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍, നീലിത്തോട് പാലത്തിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്

പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍, നീലിത്തോട് പാലത്തിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്

കോഴിക്കോട്: രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

നീലിത്തോട് പാലത്തിന് സമീപം വഴിയരികിലാണ് രാവിലെ ആറ് മണിയോടെ കുഞ്ഞിനെ കണ്ടെത്തിയത്. രാവിലെ ജോലിക്ക് പോകുന്നവരാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ഇവര്‍ വിവരം നാട്ടുകാരോട് പറയുകയും നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular