Tuesday, April 16, 2024
HomeUSAവാക്സീൻ സ്വീകരിക്കാത്ത ദമ്പതികൾ ഏഴു മക്കളെ അനാഥരാക്കി കോവിഡിന് കീഴടങ്ങി

വാക്സീൻ സ്വീകരിക്കാത്ത ദമ്പതികൾ ഏഴു മക്കളെ അനാഥരാക്കി കോവിഡിന് കീഴടങ്ങി

മിഷിഗൺ ∙ വാക്സീൻ സ്വീകരിക്കാതെ കോവിഡ് ബാധിച്ചു മരിച്ച മാതാപിതാക്കൾ അനാഥരാക്കിയത് 23 മുതൽ 15 വയസ്സുവരെയുള്ള ഏഴു കുട്ടികളെ. വ്യാഴാഴ്ചയാണ് 44 വയസ് പ്രായമുള്ള ട്രോയ്, ഷാർലിറ്റ് ഗ്രീനും കോവിഡ് ബാധിച്ചു മരിച്ചതായി അറിയിച്ചത്. ഫ്ലോറിഡാ ആശുപത്രിയിൽ കോവിഡിനെ തുടർന്ന് ചികിത്സയിലായിരുന്ന ഷാർലിറ്റ് തിങ്കളാഴ്ചയും ഭർത്താവ് ട്രോയ് ചൊവ്വാഴ്ചയുമാണ് അന്തരിച്ചത്.

കോവിഡ് പോസിറ്റീവായി ഗുരുതരാവസ്ഥയിൽ ദിവസങ്ങളോളമാണ് ട്രോയ് ആശുപത്രിയിൽ മരണവുമായി മല്ലടിച്ചു കിടന്നത്. ഭാര്യയുടെ മരണം അറിഞ്ഞതോടെ ഗുരുതരാവസ്ഥയിലായിരുന്ന ട്രോയ്ക്ക് ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നു ട്രോയിയുടെ സഹോദരി ടിക്കി ഗ്രീൻ പറഞ്ഞു. 14 വയസ്സു മുതൽ അടുത്തറിയമായിരുന്ന ഇവർ 22 വർഷം മുമ്പാണ് വിവാഹിതരായത്. ഇരുവരും ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നതിനിടയിൽ വിവാഹ വാർഷികവും ആഘോഷിച്ചതായി ടിക്കി പറഞ്ഞു.

unvaccinated-parents-die-of-COVID

കോവിഡ് വാക്സ‌ീൻ സ്വീകരിക്കാത്ത എല്ലാ കുടുംബാംഗങ്ങളോടും ഉടനെ വാക്സിനേറ്റ് ചെയ്യണമെന്നാണ് ടിക്കി അഭ്യർഥിച്ചിരുന്നത്. വാക്സിനേറ്റ് ചെയ്തു മരിക്കുന്നവരുടെ എണ്ണത്തേക്കാൾ പതിന്മടങ്ങാണ് വാക്സിനേറ്റ് ചെയ്യാതെ മരിക്കുന്നവരുടെ എണ്ണം. മാതാപിതാക്കൾ കോവിഡ് വാക്സീൻ സ്വീകരിച്ചിരുന്നുവെങ്കിൽ ഏഴു കുട്ടികളും ഇങ്ങനെ ഒരവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമായിരുന്നില്ലെന്നും അവർ പറഞ്ഞു.

പി.പി. ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular