Tuesday, March 19, 2024
HomeKeralaതീരസംരക്ഷണ സേനയ്‌ക്കായി നിര്‍മ്മിച്ച ആദ്യ ജെട്ടി കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി

തീരസംരക്ഷണ സേനയ്‌ക്കായി നിര്‍മ്മിച്ച ആദ്യ ജെട്ടി കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി

കൊച്ചി : തീരസംരക്ഷണത്തിന് കൂടുതല്‍ കരുത്തേകാന്‍ തീര സംരക്ഷണ സേനയ്‌ക്ക് കൊച്ചിയില്‍ ആദ്യ ജെട്ടി. മികച്ച സംവിധാനങ്ങളോട് കൂടി പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

തീരസംരക്ഷണ സേനാ ഡയറക്ടര്‍ ജനറല്‍ വി.എസ് പഠാനിയയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പുതിയ ജെട്ടി ആരംഭിച്ചതിലൂടെ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കാന്‍ സാധിക്കും എന്നാണ് വിലയിരുത്തല്‍.

കൊച്ചി തീരത്ത് കപ്പലുകളും ബോട്ടുകളും നിര്‍ത്തിയിടാന്‍ തീരസംരക്ഷണ സേനയ്‌ക്ക് സംവിധാനം ഇല്ലാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. നാവികസേനയുടെയും മറ്റും തുറമുഖങ്ങളെയാണ് ഇവര്‍ ആശ്രയിച്ചിരുന്നത്. തീര സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് മട്ടാഞ്ചേരിയില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പുതിയ ജെട്ടി നിര്‍മ്മിച്ചത്.

ഇന്ധനവിതരണം, ക്രെയിന്‍, ശുദ്ധജലം തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. 2018 ല്‍ തുടങ്ങിയ നിര്‍മ്മാണം കഴിഞ്ഞ മാര്‍ച്ചിലാണ് പൂര്‍ത്തിയാക്കിയത്. മിലിട്ടറി എന്‍ജിനീയറിംദ് സര്‍വ്വീസിനായിരുന്നു നിര്‍മ്മാണ ചുമതല. 220 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള ജെട്ടിയുടെ ഇരുവശത്തുമായി കപ്പലുകളും ബോട്ടുകളും നിര്‍ത്തിയിടാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular