Tuesday, March 19, 2024
HomeKerala'പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിച്ചു'. 2 പേര്‍ അറസ്റ്റില്‍

‘പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിച്ചു’. 2 പേര്‍ അറസ്റ്റില്‍

ഭോപാല്‍:പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
മധ്യപ്രദേശിലെ അഗര്‍ മാല്‍വ ജില്ലയിലാണ് സംഭവം. 15കാരനെ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. അറസ്റ്റിലായവരില്‍ ഒരാള്‍ കുട്ടിയെ പീഡിപ്പിക്കുകയും രണ്ടാമന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നെന്ന് ഇരയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

നാല്‍ഖേഡ ടൗണില്‍ നിന്ന് രണ്ട് യുവാക്കള്‍ ഒരു കുട്ടിയെ സര്‍കാര്‍ സ്‌കൂളിലേക്ക് കൂട്ടി കൊണ്ടുപോയി മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ച സംഭവം റിപോര്‍ട് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായതോടെ ഇരയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമപ്രകാരവും ഇന്‍ഡ്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. 15 വയസുകാരനെ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചതിനും പീഡിപ്പിച്ചതിനും രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് നല്‍ഖേഡ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ദീപക് വിശ്വകര്‍മ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular