Thursday, May 2, 2024
HomeUSAഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ടെക്‌സസ്സില്‍ നിന്നുള്ള ഏറ്റവും ഉയരം കൂടിയ നായ

ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ടെക്‌സസ്സില്‍ നിന്നുള്ള ഏറ്റവും ഉയരം കൂടിയ നായ

ഡെന്റന്‍(ടെക്‌സസ്): ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ നായ എന്നുള്ള ബഹുമതിക്ക് ടെക്‌സസ്സിലെ ഡന്റനില്‍ നിന്നുള്ള 2 വയസ്സുള്ള സിയസ്(Zeus) അര്‍ഹനായി.
മെയ് 6 ബുധനാഴ്ചയാണ് 1.046 മീറ്റര്‍ ഉയരമുള്ള(മൂന്നടി 5.18 ഇഞ്ച്) നായയെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഉള്‍പ്പെടുത്തിയതായി ഔഗ്യോഗീക പ്രഖ്യാപനം ഉണ്ടായത്.

നായയുടെ ഉടമസ്ഥയും, ഏറ്റവും അടുത്ത കൂട്ടുക്കാരിയുമായി ബ്രിട്ടണിയുടെ ചെറുപ്പത്തിലുള്ള ആഗ്രഹമാണ് ഇതോടെ സഫലമായത്.

Credit: Guinness World Records

ബ്രിട്ടണിയുടെ സഹോദരന്‍ ഗാരറ്റാണ് 8 ആഴ്ച പ്രായമുള്ള ഗ്രേറ്റ് ഡെയ്ന്‍ പപ്പിയെ സഹോദരിക്ക് നല്‍കിയത്.

8 ആഴ്ചയില്‍ തന്നെ അസാധാരണ ഉയരമുണ്ടായിരുന്ന പപ്പിയെ എങ്ങനെ വളര്‍ത്തുമെന്ന ആശങ്ക ബ്രിട്ടണിക്കുണ്ടായിരുന്നു. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് നായ ബ്രിട്ടണിയുടെ കൂട്ടുക്കാരനായി മാറി.
സിയസിന് കൂടുതല്‍ സമയവും, ബ്രിട്ടണിയുടെ സഹോദരന്‍ ഗാരറ്റുമായി സമീപ പ്രദേശങ്ങളില്‍ ചുറ്റി സഞ്ചരിക്കുന്നതിനാണ് കൂടുതല്‍ താല്‍പര്യം.

ബ്രിട്ടണിയുടെ വീട്ടിലുള്ള ചെറിയതരം ഓസ്്ട്രേലിയന്‍ ഷെപ്പെര്‍ഡ് സഹോദരനുമായിണ് സിയസ് ചങ്ങാത്തം കൂടുന്നത്.
7 അടി 4 ഇഞ്ചു വലിപ്പമുള്ള ഇതേ പേരിലുള്ള നായയായിരുന്നു ഇതുവരെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഉണ്ടായിരുന്നത്. മിഷിഗണില്‍ നിന്നുള്ള ഈ നായ 2014 ല്‍ ചത്തുപോയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular