Friday, March 29, 2024
HomeEurope24900 സൈനികര്‍, 1110 ടാങ്കുകള്‍, 199 യുദ്ധവിമാനങ്ങള്‍...; റഷ്യയുടെ നഷ്ടങ്ങള്‍ നിരത്തി യുക്രെയ്ന്‍

24900 സൈനികര്‍, 1110 ടാങ്കുകള്‍, 199 യുദ്ധവിമാനങ്ങള്‍…; റഷ്യയുടെ നഷ്ടങ്ങള്‍ നിരത്തി യുക്രെയ്ന്‍

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം 72ാം ദിവസത്തേക്ക് കടക്കുമ്ബോഴും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. യുക്രെയ്നിന്‍റെ കിഴക്കന്‍ മേഖല ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യം ആക്രമണം കടുപ്പിച്ചു.

അപ്രതീക്ഷിത ചെറുത്തുനില്‍പാണ് യുക്രെയ്ന്‍ നടത്തുന്നത്.

ഇതിനിടെയാണ് റഷ്യന്‍ സൈന്യത്തിനേറ്റ തിരിച്ചടികളുടെ കണക്കുകള്‍ നിരത്തി യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 24ന് തുടങ്ങിയ അധിനിവേശത്തില്‍ ഇതുവരെ റഷ്യക്ക് 24,900 സൈനികരെ നഷ്ടമായതായി യുക്രെയ്ന്‍ അവകാശപ്പെടുന്നു. 1,110 ടാങ്കുകള്‍, 199 യുദ്ധവിമാനങ്ങള്‍, 155 ഹെലികോപ്ടറുകള്‍, 2686 കവചിത വാഹനങ്ങള്‍, 502 പീരങ്കി സംവിധാനങ്ങള്‍ തുടങ്ങിയവയും നശിപ്പിച്ചതായി യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ, 1900 സൈനിക വാഹനങ്ങളും ഇന്ധന ടാങ്കുകളും നശിപ്പിച്ചു. അതേസമയം, യുക്രെയ്ന്‍ അവകാശവാദത്തോട് ഇതുവരെ റഷ്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. മരിയുപോളിലെ ഉരുക്ക് ഫാക്ടറിയിലും കിഴക്കന്‍ നഗരങ്ങളിലും ശക്തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. ക്രമാടോര്‍സ്കിലെ വലിയ ആയുധ ഡിപ്പോ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

കൂടാതെ, ലുഹാന്‍സ്ക് മേഖലയില്‍ രണ്ടു യുക്രെയ്ന്‍ യുദ്ധ വിമാനങ്ങളും വെടിവെച്ചിട്ടതായി റഷ്യ അവകാശപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular