Wednesday, April 24, 2024
HomeKeralaകാനം കരുത്തനായി വിവാഹം എല്‍ദോയെ തോല്‍പിച്ചു

കാനം കരുത്തനായി വിവാഹം എല്‍ദോയെ തോല്‍പിച്ചു

രണ്ടു ദിവസമായി നടക്കുന്ന സിപിഐ  സംസ്ഥാന കൗണ്‍സില്‍ ഇന്നു സമാപിക്കുമ്പോള്‍ കാനം വിരുദ്ധ പക്ഷം നിഷ്പ്രഭമാകുന്നു.  നൂറിലധികം അംഗങ്ങളില്‍ കൈവിരലില്‍ എണ്ണാവുന്നവര്‍ പോലും  എതിര്‍ചേരിയില്ലാത്ത അവസ്ഥയായി.  സിപിഐ സംസ്ഥാനഘടകത്തെ എതിര്‍ത്തു കൊണ്ടു പ്രസ്താവനയിറക്കിയ ആനി രാജയ്ക്കും  അവരെ പിന്തുണച്ച  അഖിലേന്ത്യാ  ജനറല്‍ സെക്രട്ടറി  ഡി.രാജയ്ക്കുമെതിരേ   രൂക്ഷമായ വിമര്‍ശനം അഴിച്ചുവിടാന്‍ സാധിച്ചതും  കാനത്തിന്റെ കരുത്തുതെളിക്കുകയാണ്.  ഡി. രാജ സംഘടനച്ചട്ടം ലംഘിച്ചുവെന്ന രൂക്ഷവിമര്‍ശനമാണ് സംസ്ഥാന ഘടകം ഉയര്‍ത്തിരിക്കുന്നത്.  ആനി രാജയെ സംസ്ഥാന കൗണ്‍സില്‍  വിമര്‍ശിക്കുമ്പോള്‍ പിന്തുണയ്ക്കാന്‍ പോലും വനിതഅംഗങ്ങള്‍ പോലും തയാറായില്ല.

എറണാകുളം  ജില്ലയില്‍ സിപിഐ മത്സരിച്ച രണ്ടു സീറ്റുകളിലെയും  ദയനീയ പരാജയം ജില്ലാ പാര്‍ട്ടിനേതൃത്വത്തിന്റെ പിടുപ്പുകേടാണെന്നവിമര്‍ശനം ശക്തമായി ഉയര്‍ന്നു. മൂവാറ്റുപുഴയില്‍  സ്ഥാനാര്‍ഥിയുടെ ആഡംബരവിവാഹം പരാജയത്തിനുകാരണമായപ്പോള്‍  പറവൂരില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിലൂടെ ജില്ലാ കമ്മിറ്റി പരാജയം ചോദിച്ചുവാങ്ങി എന്ന  വിമര്‍ശനമാണ് ഉയര്‍ന്നത്.

വി.ഡി. സതീശിനെ പോലെയുള്ള കരുത്തനായ നേതാവിനെതിരേ മത്സരിക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ ഇറക്കുന്നതിനു പകരം  സ്ഥാനാര്‍ഥിനിര്‍ണയത്തിലൂടെ മറ്റു പലതുമാണ് നേതൃത്വം ആഗ്രഹിച്ചതെന്ന സൂചനയാണ്  കൗണ്‍സിലില്‍ ഉയര്‍ന്നത്. ജയസാധ്യത നോക്കാന്‍ സാധിക്കാത്തതു  ജില്ലാ നേതൃത്വത്തിന്റെ  കഴിവുകേടായി പോയി.  കരുനാഗപ്പിള്ളിയിലെ പരാജയത്തെ കുറിച്ച അന്വേഷിക്കാന്‍ ഒരു അന്വേഷണ  കമ്മീഷനെ നിയോഗിച്ചു കഴിഞ്ഞു.ഇതൊടൊപ്പം പല മണ്ഡലങ്ങളിലെ പരാജയത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനുകളെ നിയോഗിക്കും.

ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമനെ പരസ്യമായി  ശാസിക്കുന്ന ഘട്ടത്തിലും നിശബ്ദനായി പാര്‍ട്ടിയോടു വിധേയപ്പെട്ടുനില്‍ക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അടുത്ത കാലത്തു ഒരു പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ പരസ്യമായി ശാസിക്കുന്നതും ആദ്യമായിരിക്കും.  ഇതു താഴെത്തട്ടിലേക്കു  റിപ്പോര്‍ട്ടു ചെയ്യപ്പെടുമെന്നാണ് പാര്‍ട്ടിനിലപാട്.  തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുകള്‍ ഇന്ന് അംഗീകരിച്ചുകൊണ്ടാണ്  യോഗം അവസാനിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular