Wednesday, April 24, 2024
HomeIndiaഒടുവില്‍ സ്കൂളിന്റെ പേര് വെളിപ്പെടുത്തി സുന്ദര്‍ പിച്ചൈ

ഒടുവില്‍ സ്കൂളിന്റെ പേര് വെളിപ്പെടുത്തി സുന്ദര്‍ പിച്ചൈ

ഒരുപാട് നാളത്തെ ആകാംക്ഷയ്ക്ക് ശേഷം താന്‍ പഠിച്ച സ്കൂളിന്റെ പേരും വിവരങ്ങളും പുറത്തുവിട്ട് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ.

ഇതിനോടകം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പിച്ചൈ ഞങ്ങളുടെ വിദ്യാര്‍ത്ഥിയായിരുന്നു എന്ന അവകാശവുമായി എത്തിയത്. ആല്‍ഫബെറ്റ് ഇങ്കിന്റെ സിഇഒ ആയി പിച്ചൈയെ നിയമിച്ചപ്പോഴാണ് സ്കൂളിനെ കുറിച്ചുള്ള അവകാശവാദങ്ങള്‍ കൂടുതല്‍ ഉയര്‍ന്നുവന്നത്. എന്നാല്‍, ഇപ്പോള്‍ താന്‍ പഠിച്ച സ്കൂളിന്റെ വിവരങ്ങളാണ് പിച്ചൈ പുറത്തുവിട്ടിരിക്കുന്നത്.

ഐഐടി മദ്രാസ് ക്യാംപസിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചെന്നൈയിലെ വാന വാണിയിലാണ് താന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്ന് പിച്ചൈ പറഞ്ഞു. പിച്ചൈ പഠിച്ച വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചുള്ള വിവരത്തില്‍ 350ഓളം തിരുത്തലുകള്‍ തന്നെ വിക്കിപീഡിയ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖരക്പൂരിലെ ഐഐടിയില്‍ ചേര്‍ന്ന് മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് ബിരുദം നേടിയതിനു ശേഷം മെറ്റീരിയല്‍ സയന്‍സിലും എന്‍ജിനീയറിങ്ങും എംഎസ് ചെയ്യുന്നതിനായി അദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിലേക്ക് പോവുകയായിരുന്നു. പിന്നീട്, പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ വാര്‍ട്ടണ്‍ സ്കൂളില്‍ നിന്ന് എംബിഎയും എടുത്തിട്ടുണ്ട്. താന്‍ പഠിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചും പിച്ചൈ വ്യക്തമാക്കി. 2015ലാണ് സുന്ദര്‍ പിച്ചൈ ഗൂഗിള്‍ സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ടത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular