Friday, April 19, 2024
HomeEuropeകോണ്ടത്തില്‍ ഓട്ടയിടല്‍, സാധാരണ പുരുഷന്‍മാര്‍ ചെയ്യുന്ന കുറ്റത്തിന് ഒരു സ്ത്രീ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യം

കോണ്ടത്തില്‍ ഓട്ടയിടല്‍, സാധാരണ പുരുഷന്‍മാര്‍ ചെയ്യുന്ന കുറ്റത്തിന് ഒരു സ്ത്രീ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യം

ബെര്‍ലിന്‍ : ഗര്‍ഭിണിയാകാന്‍ വേണ്ടി കാമുകന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ദ്വാരമുള്ള കോണ്ടം നല്‍കിയ കേസില്‍ യുവതി ജയിലില്‍.

പശ്ചിമ ജര്‍മ്മനിയില്‍ നിന്നുള്ള 39 കാരിയെയാണ് ബീലെഫെല്‍ഡ് നഗരത്തിലെ കോടതി ശിക്ഷിച്ചത്. നാല്‍പ്പത്തിരണ്ട് കാരനായ സുഹൃത്തിനെ യുവതി വഞ്ചിച്ചു എന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ നല്‍കിയത്.

ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുന്ന കോണ്ടത്തില്‍ ദ്വാരമിടുകയോ, ബന്ധപ്പെടുന്നതിനിടെ പങ്കാളിയോട് പറയാതെ കോണ്ടം നീക്കം ചെയ്യുകയോ ചെയ്യുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. സ്‌തെല്‍തിംഗ് എന്ന് അറിയപ്പെടുന്ന

ഈ കുറ്റകൃത്യത്തില്‍ സാധാരണ പുരുഷന്‍മാരാണ് ശിക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇതാദ്യമായാണ് ഒരു സ്ത്രീ ശിക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷമാദ്യമാണ് യുവതി യുവാവിനെ പരിചയപ്പെടുന്നത്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഇവര്‍ തമ്മിലുള്ള ബന്ധം ക്രമേണ ലൈംഗിക ബന്ധത്തിലേക്ക് എത്തുകയായിരുന്നു.

പിന്നീട് യുവതി ഗര്‍ഭിണിയാകാനുള്ള പദ്ധതി തയ്യാറാക്കുകയും പങ്കാളി അറയില്‍ സൂക്ഷിച്ചിരുന്ന കോണ്ടത്തില്‍ ദ്വാരങ്ങളിടുകയുമായിരുന്നു. എന്നാല്‍ തന്റെ പദ്ധതികള്‍ വിജയിച്ചില്ലെന്ന് കണ്ട യുവതി കാമുകനോട് താന്‍ ഗര്‍ഭിണിയാണെന്നും, കോണ്ടത്തില്‍ ദ്വാരമിട്ടുവെന്നും വെളിപ്പെടുത്തി. തുടര്‍ന്ന് യുവാവ് പരാതിപ്പെട്ടതോടെയാണ് കേസ് ആരംഭിച്ചത്. പുരുഷന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കോണ്ടം ഉപയോഗശൂന്യമായതെന്ന കണ്ടെത്തലാണ് യുവതിയെ കുറ്റക്കാരിയാക്കി വിധിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular