Friday, April 26, 2024
HomeGulfവെടിവെയ്പ്പ് വൈദഗ്ധ്യം പ്രകടിപ്പിക്കാന്‍ യുവാവ് എകെ 47 ഉപയോഗിച്ച്‌ മകന്റെ വായില്‍ കരുതിയ സിഗരറ്റിന് നേരെ...

വെടിവെയ്പ്പ് വൈദഗ്ധ്യം പ്രകടിപ്പിക്കാന്‍ യുവാവ് എകെ 47 ഉപയോഗിച്ച്‌ മകന്റെ വായില്‍ കരുതിയ സിഗരറ്റിന് നേരെ നിറയൊഴിച്ചു; വീഡിയോ വൈറല്‍

ബാഗ്ദാദ്: () വെടിവെയ്പ്പ് വൈദഗ്ധ്യം പ്രകടിപ്പിക്കാന്‍ ഇറാഖി യുവാവ് എകെ 47 ഉപയോഗിച്ച്‌ മകന്റെ വായില്‍ കരുതിയിരുന്ന സിഗരറ്റിന് നേരെ നിറയൊഴിച്ചു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ജനരോഷത്തിന് കാരണമായി. മകനോട് സിഗരറ്റ് വായില്‍ വയ്ക്കാന്‍ ഇയാള്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. എന്നിട്ട് സിഗരറ്റിനെ ലക്ഷ്യമാക്കി വെടി വെക്കുകയായിരുന്നു.

കലാഷ്നിക്കോവില്‍ (ഒരിനം തോക്ക് ) നിന്നാണ് ഇയാള്‍ സിഗരറ്റിന് നേരെ വെടിയുതിര്‍ത്തത്. ദൃശ്യങ്ങളില്‍, കുട്ടി ക്യാമറയ്ക്ക് മുന്നില്‍ താടി ഉയര്‍ത്തി സിഗരറ്റ് വായില്‍ വച്ച്‌ നില്‍ക്കുന്നത് കാണാം. തുടര്‍ന്ന് യുവാവ് സിഗരറ്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെച്ച ശേഷം യുവാവ് വീമ്ബിളക്കുന്നതും കേള്‍ക്കാം. തെക്കന്‍ ഇറാഖിലെ മുത്തണ്ണ ഗവര്‍ണറേറ്റിലാണ് സംഭവം.

ഇറാഖി ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് സംഭവം ശ്രദ്ധയില്‍പ്പെട്ടതായി അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. സംഭവത്തില്‍ രോഷം പ്രകടിപ്പിക്കുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ യുവാവിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരെ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇറാഖില്‍ ഇത്തരമൊരു സംഭവം ഇതാദ്യമല്ല. ആഴ്ചകള്‍ക്ക് മുമ്ബ്, ഒരാള്‍ പെണ്‍കുട്ടിയുടെ വായില്‍ ഇരുന്ന ലക്ഷ്യത്തിലേക്ക് വെടിയുതിര്‍ക്കുന്നത് കണ്ടതായി ഗള്‍ഫ് ന്യൂസ് റിപോര്‍ട് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular