Friday, March 29, 2024
HomeIndiaഹനുമാന്‍ ജയന്തി സംഘര്‍ഷം: റാലി തടയാതിരുന്ന പോലീസിനെതിരെ കോടതി

ഹനുമാന്‍ ജയന്തി സംഘര്‍ഷം: റാലി തടയാതിരുന്ന പോലീസിനെതിരെ കോടതി

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് അനാസ്ഥക്കെതിരെ പൊട്ടിത്തെറിച്ച്‌ ഡല്‍ഹി കോടതി.

നിയമവിരുദ്ധമായ റാലി ഡല്‍ഹി പോലീസ് എന്തുകൊണ്ട് തടഞ്ഞില്ലെന്ന് കോടതി ചോദിച്ചു. പോലീസ് മേധാവി ഇക്കാര്യം അന്വേഷിക്കണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

സംഘര്‍ഷത്തില്‍ അറസ്റ്റിലായ എട്ട് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടകളാണ് ഇവരെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും ജഡ്ജ് ചൂണ്ടിക്കാട്ടി. പോലീസ് അനുമതിയില്ലാതെയാണ് ജഹാംഗീര്‍പുരിയില്‍ രാമനവമി റാലി നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിയമവിരുദ്ധമായ റാലി തടഞ്ഞ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് പകരം അകമ്ബടി സേവിക്കുകയായിരുന്നു പോലീസെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്‍സ്‌പെക്ടര്‍ രാജീവ് രഞ്ജനും മറ്റ് ഉദ്യോഗസ്ഥരുമാണ് റാലിയെ അകമ്ബടി സേവിച്ചത്. രാമ നവമി ആഘോഷങ്ങള്‍ക്കിടെ ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ഡല്‍ഹിയിലും സംഘര്‍ഷമുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular