Friday, March 29, 2024
HomeKeralaതൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആം ആദ്‌മി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആം ആദ്‌മി

കൊച്ചി> തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടി.

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി ദേശീയ ഘടകം തീരുമാനിച്ചെന്നും കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് പ്രാധാന്യം ഇല്ലെന്നും ആം ആദ്മി ദേശീയ നിരീക്ഷകന്‍ എന്‍ രാജ അറിയിച്ചു.

ഡല്‍ഹിയും പഞ്ചാബും ഏറ്റെടുത്ത നവ രാഷ്ട്രീയത്തിനെ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുക ആണ് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന പദ്ധതിയെന്ന് സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് 15ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനു വരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ മുഴുവന്‍ പ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും സിറിയക്ക് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പത്മ നാഭന്‍ ഭാസ്ക്കരന്‍, രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular