Friday, April 19, 2024
HomeIndiaസുപ്രീംകോടതി കണ്ണുരുട്ടി, ഹിന്ദു യുവവാഹിനി സമ്മേളനത്തിനെതിരെ ഒടുവില്‍ കേസെടുത്ത്‌ ഡല്‍ഹി പൊലീസ്‌

സുപ്രീംകോടതി കണ്ണുരുട്ടി, ഹിന്ദു യുവവാഹിനി സമ്മേളനത്തിനെതിരെ ഒടുവില്‍ കേസെടുത്ത്‌ ഡല്‍ഹി പൊലീസ്‌

ന്യൂഡല്‍ഹി> 2021 ഡിസംബറില്‍ ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച മതസമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങളില്ലന്ന നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ഡല്‍ഹി പൊലീസ്.

നേരത്തെ യുവവാഹിനി സമ്മേളനത്തെ വെള്ളപൂശി ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച സത്യാവാങ്മൂലത്തെ അതിരൂക്ഷമായ ഭാഷയില്‍ സുപ്രീംകോടതി വിമര്‍ശിച്ചതിനു പിന്നാലെയാണ് ഡല്‍ഹി പൊലീസിന്റെ നടപടി. വിദ്വേഷ പ്രസംഗങ്ങളില്‍ ഓഖ്ല ഇന്‍ഡസ്ട്രിയല്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും സംഭവത്തില്‍ നിയമപരമായ അന്വേഷണം നടത്താമെന്നും പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

സമുദായത്തെയും മതത്തെയും സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് സമ്മേളനം ചേര്‍ന്നതെന്നും സുദര്‍ശന്‍ ടിവി എഡിറ്റര്‍ സുരേഷ് ചവ്ഹങ്കെ മതവിദ്വേഷം നടത്തിയിട്ടില്ലന്നും മുസ്ലിംവംശഹത്യക്ക് ആഹ്വാനം ഉയര്‍ന്നിട്ടില്ലെന്നുമാണ് ഡല്‍ഹി പൊലീസ് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. ഇത് തള്ളിയ തള്ളിയ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ബെഞ്ച് പുതിയ അന്വേഷണറിപ്പോര്‍ട്ട് മെയ് നാലിനകം സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. സബ് ഇന്‍സ്പെക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അതിന്റേതായ വൈകല്യങ്ങളോടെ ഡപ്യൂട്ടി കമീഷണര്‍ കോടതിയില്‍ ഹാജരാക്കിയെന്നും കോടതി ആഞ്ഞടിച്ചു. പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയതെതന്നും പൊലീസ് അറിയിച്ചു.

ഹിന്ദു യുവ വാഹിനി സംഘടിപ്പിച്ച ചടങ്ങിവെച്ച ചടങ്ങില് വെച്ച്‌ എന്ത് വില കൊടുത്ത ഹിന്ദു രാഷ്ട്രടം സ്ഥാപിക്കണമെന്നായിരുന്നു സുദര്ശന് ടിവിയുടെ എഡിറ്ററായ സുരേഷ് ചാവഹന്കെ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular