Wednesday, April 24, 2024
HomeKeralaഒഴിഞ്ഞു പോയ നിപയിൽ കണ്ണീർ വാർത്ത്

ഒഴിഞ്ഞു പോയ നിപയിൽ കണ്ണീർ വാർത്ത്

നിപ ഒഴിഞ്ഞുപോയതിന്റെ ആശ്വാസ കണ്ണീരാണ്. മനസ്സും അതിൽ നിറയെ ആർദ്രതയുമുണ്ടെങ്കിൽ നിയന്ത്രിക്കാൻ കഴിഞ്ഞു എന്നുവരില്ല. സത്യപ്രതിജ്ഞ കഴിഞ്ഞ അന്ന് തുടങ്ങിയതാണ് വിശ്രമം എന്തെന്നറിയാത്ത കർമ്മനിരതമായ സമർപ്പണം. തന്റെ മുൻഗാമി കാഴ്ചവെച്ച മികവ് എത്തിപ്പിടിക്കാൻ കഴിയുമോ എന്ന ചിന്തതന്നെ എത്ര പ്രഗത്ഭമതികളെയും ഒരുവേള അലട്ടാതിരിക്കില്ല. അപ്പോഴും ഏറ്റെടുക്കുന്നതെന്തും ഒന്നാമതായി നിലനിർത്തിയ കരുത്ത് ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്ക. എല്ലാം മനസ്സിൽ ഒതുക്കിയുള്ള പോരാട്ടം.

പരീക്ഷണങ്ങളായിരുന്നില്ല വീണാ ജോർജ്ജിന് കോവിഡ് പ്രതിരോധം അഗ്നിപരീക്ഷണങ്ങൾ ആയിരുന്നു. എല്ലാം പഠിച്ചെടുക്കാൻ പണ്ടേ സമർത്ഥയാണ്. സമർത്ഥരോട് മാറ്റുരച്ച് അവരുടെയെല്ലാം മുന്നിൽ എത്തിയതാണ് ആ ജീവിതം. അസാധ്യം എന്നൊന്ന് വീണയുടെ മുമ്പിലില്ല. എന്നിട്ടും ആ മനസ്സ് ചഞ്ചലപ്പെട്ടുകാണണം.

അപ്പോഴാണ് കൂനിന്മേൽ കുരു പോലെ നിപയും കടന്നുവന്നത്. ആ മനസ്സ് പലവട്ടം ആസ്വസ്ഥമായിരിക്കണം. മിടുക്കരിൽ മിടുക്കനായ, കൗമാരത്തിന്റെ വസന്താഗമനത്തെ കാണാൻ കൊതിച്ച്, കാണാനനുവദിക്കാതെ ആ ജീവനെ നിപ തട്ടിയെടുത്തപ്പോൾ, ആ കുടുംബത്തിന്റെ എങ്ങലടികൾ കേട്ടപ്പോൾ, അതിനോടൊപ്പം അടക്കിപ്പിടിച്ച് ആ മനസ്സും തേങ്ങി.

പക്ഷേ തോറ്റുകൊടുത്ത ചരിത്രം വീണാ ജോർജിനും പരിചയമുള്ളതായിരുന്നില്ല. ഇല്ല, നിപയെ അവിടെത്തന്നെ തമ്പടിച്ചുനിന്നു കീഴ്പ്പെടുത്തി. രണ്ടാമതൊരു ജീവനെ തട്ടിയെടുക്കാൻ അനുവദിച്ചില്ല. അതാണ് ആ വിങ്ങിപ്പൊട്ടൽ. ആ മനുഷ്യത്വത്തെ മറച്ചുപിടിക്കാൻ മന്ത്രിയെന്ന പദവിക്കും ആകില്ലല്ലോ. താങ്കൾ അസാമാന്യ കഴിവുകളുടെ ഉടമയാണെന്നു സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. ആ ശേഷി കേരളം കാണാനിരിക്കുന്നു. തുടർന്നുവരുന്നതും ഒന്നാം റാങ്ക്തന്നെ.
അനുമോദനം. വീണ ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular