Wednesday, April 24, 2024
HomeKeralaആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും 2 കുട്ടികളെയും ക്വാര്‍ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും 2 കുട്ടികളെയും ക്വാര്‍ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആലപ്പുഴ: () പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജില (28), മക്കളായ ടിപു സുല്‍ത്വാന്‍ (5), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്.

പൊലീസ് ക്വാര്‍ടേഴ്‌സില്‍ ചെറിയ കുട്ടിയെ ബകറ്റിലെ വെള്ളത്തിലും മറ്റേ കുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുകിയ നിലയിലുമാണ് കണ്ടെത്തിയത്. നജിലയെ ഫാനില്‍ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്.

ഇവരുടെ കുടുംബത്തില്‍ മിക്കപ്പോഴും വഴക്കുണ്ടായിരുന്നെന്നും റനീസ് ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഉപദ്രവം സഹിക്കാനാവാതെ അടുത്തിടെ റനീസിന്റെ ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ വച്ച്‌ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. അതിനു ശേഷവും ഉപദ്രവം തുടര്‍ന്നുവെന്നാണ് കരുതുന്നതെന്നും കഴിഞ്ഞ ദിവസവും ക്വാര്‍ടേഴ്‌സില്‍ ബഹളമുണ്ടായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

ഇടയ്ക്ക് ജോയിലിയില്‍നിന്ന് അവധിയെടുത്ത് റനീസ് ഗള്‍ഫില്‍ പോയിരുന്നു. ഇപ്പോള്‍ ആലപ്പുഴ മെഡികല്‍ കോളജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular