Friday, April 19, 2024
HomeKeralaചുറ്റിലും 'സിബിഐ'യുടെ നോട്ടം; എന്നിട്ടും മോഷണം നടത്തി കള്ളന്‍; ഭക്ഷണകൗണ്ടറില്‍ നിന്ന് കവര്‍ന്നത് 2.8 ലക്ഷം...

ചുറ്റിലും ‘സിബിഐ’യുടെ നോട്ടം; എന്നിട്ടും മോഷണം നടത്തി കള്ളന്‍; ഭക്ഷണകൗണ്ടറില്‍ നിന്ന് കവര്‍ന്നത് 2.8 ലക്ഷം രൂപ; അന്വേഷണം തുടങ്ങി കേരള പൊലീസും

കോഴിക്കോട്: ‘സിബിഐ’യുടെ കണ്‍മുന്നില്‍ നടന്ന മോഷണം അന്വേഷിക്കാന്‍ കേരള പൊലീസ്!.

സിബിഐ 5 പ്രദര്‍ശിപ്പിക്കുന്ന മാവൂര്‍ റോഡിലെ കൈരളിശ്രീ തിയറ്റര്‍ കോംപ്ലക്‌സിലെ ഭക്ഷണ കൗണ്ടറുകളില്‍ നിന്നാണ് ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്കു ശേഷം മോഷണം നടന്നത്. 2.8 ലക്ഷം രൂപയാണ് മോഷണം പോയത്.കൈരളി തിയറ്ററിന്റെ ഫസ്റ്റ് ക്ലാസ് പ്രവേശന കവാടത്തോടു ചേര്‍ന്നുള്ള ഭക്ഷണ കൗണ്ടറില്‍നിന്നാണ് ഏറ്റവുമധികം തുക മോഷണം പോയത്.

തമിഴ്‌നാട് സ്വദേശി മുരുകനാണ് ഭക്ഷണ കൗണ്ടറുകളുടെ നടത്തിപ്പ് കരാറുകാരന്‍.ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 12ന് പ്രത്യേക മിഡ്‌നൈറ്റ് ഷോ നടക്കാറുണ്ട്. ആ പ്രദര്‍ശനം അവസാനിച്ചത് പുലര്‍ച്ചെ രണ്ടേമുക്കാലിനാണ്. ഇതിനുശേഷം ജീവനക്കാര്‍ ഉറങ്ങാന്‍ പോയ സമയത്താണ് മോഷണം നടന്നത്.കൈരളി തിയറ്ററിന്റെ ബാല്‍ക്കണി, ശ്രീ തിയറ്ററിന്റെ പ്രവേശനകവാടം എന്നിവയുടെ സമീപത്തുള്ള രണ്ടാമത്തെ കൗണ്ടറില്‍ നിന്ന് അയ്യായിരത്തോളം രൂപയും നഷ്ടപ്പെട്ടു. രണ്ടു ദിവസത്തെ വരുമാനവും ബാങ്ക് ഡ്രാഫ്റ്റ് എടുക്കാന്‍ സൂക്ഷിച്ച പണവുമാണ് മോഷ്ടിക്കപ്പെട്ടത്.

കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മോഷണത്തിന് ആകെ നാലു മിനിറ്റ് സമയമാണ് എടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.തലയില്‍ തോര്‍ത്തിട്ടു മൂടി മാസ്‌ക് അണിഞ്ഞ് 3.44ന് തിയറ്ററില്‍ എത്തിയ മോഷ്ടാവ് പണമെടുത്ത് 3.47ന് പുറത്തിറങ്ങി. ക്യാമറയിലെ ദൃശ്യങ്ങളില്‍ മോഷണം വ്യക്തമാണെങ്കിലും മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular