Friday, March 29, 2024
HomeIndiaകുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭ് എന്ന് മാറ്റണം; പ്രക്ഷോഭവുമായി മഹാകാള്‍ മാനവ് സേന

കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭ് എന്ന് മാറ്റണം; പ്രക്ഷോഭവുമായി മഹാകാള്‍ മാനവ് സേന

ന്യൂഡല്‍ഹി: കുത്തബ് മിനാറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകള്‍ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തി.

കുത്തബ് മിനാറിന് മുന്നില്‍ തന്നെയാണ് പ്രക്ഷോഭം നടത്തിയത്. ഇതിന് വിഷ്ണു സ്തംഭ് എന്ന പേര് നല്‍കണമെന്നാണ് സംഘടനകളുടെ ആവശ്യം.

മഹാകാള്‍ മാനവ് സേവ സംഘടനയുടെ പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഹനുമാന്‍ ചാലിസ ചൊല്ലിയുമാണ് കുത്തബ് മിനാറില്‍ പ്രകടനം നടത്തിയത്. ഇവര്‍ക്കൊപ്പം മറ്റ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരും അണി ചേര്‍ന്നു. സംഭവം വഷളായതിനെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ തരത്തില്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനൊപ്പം തന്നെ ഡല്‍ഹിയിലെ മുഗള്‍ ചക്രവര്‍ത്തിമാരുടെ പേരിലുള്ള റോഡുകളുടെയും ലെയിനുകളുടെയും പേരുകളും മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

മഹാറാണാ പ്രതാപ്, ഗുരു ഗോവിന്ദ് സിംഗ്, വാല്‍മീകി മഹര്‍ഷി, ജനറല്‍ ബിപിന്‍ റാവത്ത് തുടങ്ങിയവരുടെ പേരുകളാണ് ഡല്‍ഹിയിലെ റോഡുകള്‍ക്കും തെരുവുകള്‍ക്കും നല്‍കേണ്ടതെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

കുത്തബ് മിനാര്‍ സമുച്ചയത്തിലെ പുരാതന ഹിന്ദു ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്‌പി) കഴിഞ്ഞ മാസംപ്രക്ഷോഭം നടത്തിയിരുന്നു. ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം ഹിന്ദു ആചാരങ്ങളും പ്രാര്‍ത്ഥനകളും പുനരാരംഭിക്കാന്‍ അനുവദിക്കണമെന്നും വിഎച്ച്‌പി ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular