Thursday, March 28, 2024
HomeIndiaപനാജിയില്‍ നിന്നു 21 കിലോമീറ്റര്‍ ദൂരെ വടക്കന്‍ ഗോവയിലുള്ള അസൊനോര റിസോര്‍ട്ടിലേക്കൊരു യാത്ര

പനാജിയില്‍ നിന്നു 21 കിലോമീറ്റര്‍ ദൂരെ വടക്കന്‍ ഗോവയിലുള്ള അസൊനോര റിസോര്‍ട്ടിലേക്കൊരു യാത്ര

പനാജി: പനാജിയില്‍ നിന്നു 21 കിലോമീറ്റര്‍ ദൂരെ വടക്കന്‍ ഗോവയിലുള്ള അസൊനോര റിസോര്‍ട്ടിലേക്കൊരു യാത്ര

കിളികളുടേയും കാടിന്റേയും ശബ്ദം കേട്ടുകൊണ്ട് ഉണരുന്ന പ്രഭാതങ്ങളും പഞ്ചനക്ഷത്ര സൗകര്യങ്ങളുമൊക്കെയാണ് അസൊനോരയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.

സമാധാനവും സ്വകാര്യതയും ഒപ്പം പരിധിയില്ലാത്ത ആഘോഷങ്ങളുമാണ് അസൊനോരയിലുള്ളത്. വടക്കന്‍ ഗോവയിലെ ക്ലബ് മഹേന്ദ്രയുടെ ആദ്യത്തെ റിസോര്‍ട്ടാണ് ബാര്‍ഡെസ് താലൂക്കിലെ അസൊനോര ഗ്രാമത്തിലേത്.

ഈ ഗോവന്‍ ഉള്‍ഗ്രാമ റിസോര്‍ട്ടില്‍ സഞ്ചാരികള്‍ക്കായി 152 മുറികളാണ് ക്ലബ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

ഒരു കൃത്രിമ വെള്ളച്ചാട്ടവും വാട്ടര്‍ പാര്‍ക്കും അടക്കം എല്ലാ അതിഥികളുടേയും ഇഷ്ടങ്ങള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഇവിടെയുണ്ട്. കാടിനോടു ചേര്‍ന്നു കിടക്കുന്നതുകൊണ്ടു തന്നെ പ്രകൃതി ഒരുക്കുന്ന സമാധാനമാണ് ഇക്കൂട്ടത്തില്‍ പകരം വെക്കാനില്ലാത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular