കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ടീം സെലക്ഷനില്‍ സിഇഒയും ഇടപപെടാറുണ്ടെന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പരാമര്‍ശം വിവാദത്തില്‍.
ഇന്നലെ മുംബൈക്കെതിരായ മത്സരത്തിന് ശേഷം നടന്ന പോസ്റ്റ് മാച്ച് പ്രെസെന്റേഷനിലാണ് ശ്രേയസ് ഇക്കാര്യം പറഞ്ഞത്.
മുംബൈക്കെതിരായ മത്സരത്തില്‍ 52 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. ജയത്തോടെ കൊല്‍ക്കത്ത തങ്ങളുടെ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി. സീസണില്‍ ഇതുവരെ അഞ്ചിലധികം തവണ ഓപ്പണിങ് കോമ്ബിനേഷന്‍ മാറ്റി പരീക്ഷിച്ച കൊല്‍ക്കത്ത അഞ്ച് മാറ്റങ്ങളുമായാണ് ഇന്നലത്തെ മത്സരത്തിനിറങ്ങിയത്. മത്സരശേഷം ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് സിഇഓയും ടീം സെലക്ഷനില്‍ ഇടപെടുന്നുണ്ട് എന്ന വെളിപ്പെടുത്തല്‍ ശ്രേയസ് നടത്തിയത്.
“”അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, ഐപിഎല്‍ കളിയ്ക്കാന്‍ ആരംഭിച്ചപ്പോള്‍ ഞാനും ഈ സഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഞങ്ങള്‍ പരിശീലകരുമായി ചര്‍ച്ച ചെയ്യും, സിഇഓയും ടീം സെലക്ഷനില്‍ ഉണ്ടാവാറുണ്ട്. ഒരാള്‍ കളിക്കുന്നില്ലെങ്കില്‍ ബ്രെണ്ടന്‍ മക്കല്ലം അവരുടെ അടുത്ത് പോയി അത് പറയും. അവര്‍ എല്ലാം തീരുമാനം എടുക്കുന്നതില്‍ പൂര്ണ്ണസഹകരണമാണ്.” ശ്രേയസ് പറഞ്ഞു.
അധികാര കേന്ദ്രം ആരാണ്? ശ്രേയസിന് സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ? പരിശീലകര്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യമുണ്ടോ? ടീം സെലക്ഷന് തികച്ചും ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യമായിരിക്കെ അതില്‍ ക്രിക്കറ്റുമായി ബന്ധമില്ലാത്തവര്‍ ഇടപെടുമ്ബോള്‍ അത് ക്യാപ്റ്റന്റേയും പരിശീലകന്റെയും അധികാരത്തെ ദുര്ബലപ്പെടുത്തിലെ തുടങ്ങിയ ചോദ്യങ്ങളാണ് ശ്രേയസിന്റെ വെളിപ്പെടുത്തലിന്മേല് വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്നത്.